video
play-sharp-fill

അയര്‍ലന്‍ഡില്‍ അന്തരിച്ച  കോട്ടയം പാമ്പാടി സ്വദേശിയായ  വിധു സോജിന്‍റെ സംസ്കാരം ഇന്ന്

അയര്‍ലന്‍ഡില്‍ അന്തരിച്ച കോട്ടയം പാമ്പാടി സ്വദേശിയായ വിധു സോജിന്‍റെ സംസ്കാരം ഇന്ന്

Spread the love

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ അന്തരിച്ച മലയാളി നഴ്സ് കോട്ടയം പാമ്പാടി സ്വദേശി വിധു സോജിന്‍റെ (43) സംസ്കാരം നവംബര്‍ 10 വ്യാഴാഴ്ച നടക്കും. സംസ്കാര ശുശ്രൂഷകള്‍ രാവിലെ 10ന് നടക്കും. ഡബ്ലിന്‍ ചെറി ഓര്‍ക്കാഡിലെ ബാലിഫെര്‍മേഡ് റോഡിലുള്ള മിനിസ്ട്രി ഓഫ് ജീസസിലെ ശുശ്രൂഷകളെ തുടര്‍ന്ന് രണ്ട് മണിയോടെ മൃതദേഹം മുല്‍ഹദ്ദാര്‍ട്ട് സെമിത്തേരിയില്‍ സംസ്കരിക്കും.

പാമ്പാടി ആനിവേലില്‍ എ.എം. ജെക്കബിന്‍റെയും ലൈസാമ്മയുടെയും മകളായ വിധു ഡബ്ലിന്‍ സെന്‍റ് വിന്‍സെന്‍റ്സ് ഹോസ്പിറ്റല്‍ നഴ്സായിരുന്നു. ഭര്‍ത്താവ് കോട്ടയം കൊല്ലംപറമ്പില്‍ സോജിന്‍ കുര്യന്‍. ഏക മകള്‍: ഹന്ന.
.