
ടെഹ്റാൻ: കടുത്ത മുന്നറിയിപ്പുമായി ഇറാൻ. അമേരിക്കൻ ഉപരോധം തുടർന്നാല്‍ കയറ്റുമതി തടയുമെന്ന് ഇറാൻ വ്യക്തമാക്കുന്നു.
ചെങ്കടല്‍, ഗള്‍ഫ് എന്നിവിടങ്ങളില്‍ കയറ്റുമതി തടയും എന്നാണ് മുന്നറിയിപ്പ്. ഉപരോധം വെടി നിർത്തലിനെ ബാധിക്കും എന്നും ഇറാൻ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ സമാധാന ചർച്ചക്കായി പാകിസ്ഥാൻ സംഘം ഇന്ന് ഇറാനില്‍ എത്തും. സമാധാന സാധ്യതകള്‍ ചർച്ച ചെയ്യും. അമേരിക്കയുമായി ഇറാന്റെ തുടർചർച്ചകള്‍ക്ക് മുന്നോടിയാണ് സന്ദർശനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം, ഇറാന് മേലുള്ള അമേരിക്കയുടെ നാവിക ഉപരോധത്തിനൊപ്പം ചർച്ചകള്‍ക്കുള്ള സാധ്യതകളും സജീവമാകുകയാണ്. അമേരിക്കയുടെ നാവിക ഉപരോധം തുടങ്ങിയെങ്കിലും ഇതുവരെ സംഘർഷ സംഭവങ്ങള്‍ ഉണ്ടായിട്ടില്ല.
ഇതിനിടെ, അമേരിക്ക ഉപരോധമേർപ്പെടുത്തിയ ചൈനീസ് കപ്പല്‍ ഹോർമൂസ് കടന്നതായും വിവിധ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ആണവ വിഷയത്തിലും ഹോർമൂസിലും വഴങ്ങാൻ ഇറാന് മേല്‍ അമേരിക്ക സമ്മർദം തുടരുകയാണ്.







