മ​ണ​ര്‍​കാ​ട്ട് ഐ​പി​എ​ല്‍ ആ​വേ​ശം;കൂ​​റ്റ​​ന്‍ സ്‌​​ക്രീ​​നി​​ലെ ത​​ത്സ​​മ​​യ സം​​പ്രേ​​ഷ​​ണം കാ​​ണാ​​ന്‍ കു​​ട്ടി​​ക​​ള്‍ മു​​ത​​ല്‍ മു​​തി​​ര്‍​ന്ന​​വ​​രെ​​;ബി​​സി​​സി​​ഐ പു​​റ​​ത്തി​​റ​​ക്കി​​യ ര​​ണ്ടാം​ഘ​​ട്ട ഫാ​​ന്‍ പാ​​ര്‍​ക്കു​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ല്‍ പു​​തു​​പ്പ​​ള്ളി​​യും ഇ​​ടം പി​​ടി​​ച്ച​​തോ​​ടെ​​യാ​​ണ് പാ​​ര്‍​ക്ക് മ​​ണ​​ര്‍​കാ​​ട് ഒ​​രു​​ങ്ങി​​യ​​ത്

Spread the love

കോ​​ട്ട​​യം: ഐ​​പി​​എ​​ല്‍ ഫാ​​ന്‍ പാ​​ര്‍​ക്കി​​ലെ ആ​​ദ്യ ദി​​ന​​ത്തി​​ല്‍ മ​​ണ​​ര്‍​കാ​​ട് സെ​ന്‍റ് മേ​​രീ​​സ് പ​​ള്ളി മൈ​​താ​​നത്തിലെ
കൂ​​റ്റ​​ന്‍ സ്‌​​ക്രീ​​നി​​ലെ ത​​ത്സ​​മ​​യ സം​​പ്രേ​​ഷ​​ണം കാ​​ണാ​​ന്‍ കു​​ട്ടി​​ക​​ള്‍ മു​​ത​​ല്‍ മു​​തി​​ര്‍​ന്ന​​വ​​രെ​​യാ​​ണ് എ​​ത്തി​​യ​​ത്.

video
play-sharp-fill

സം​​പ്രേ​​ഷ​​ണം തു​​ട​​ങ്ങു​​ന്ന​​തി​​ന് മു​​ന്‍​പേ കാ​​ണി​​ക​​ളെ​​ത്തി​​യി​​രു​​ന്നു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര് 3.30ന് ​​ബം​​ഗ​​ളൂ​​രു-​ഡ​​ല്‍​ഹി മ​​ത്സ​​ര​​വും രാ​​ത്രി 7.30ന് ​​ഹൈ​​ദ​​രാ​​ബാ​​ദ്-​ചെ​​ന്നൈ മ​​ത്സ​​ര​​ങ്ങ​ളു​മാ​ണ് ന​​ട​​ന്ന​​ത്. സി​​എ​​സ്‌​​കെ ഫാ​​ന്‍​സും സ​​ഞ്ജു സാം​​സ​​ണ്‍ ഫാ​​ന്‍​സും ഫാ​​ന്‍ പാ​​ര്‍​ക്കി​​ലു​​ണ്ടാ​​യി​​രു​​ന്നു.

ഐ​​പി​​എ​​ല്‍ ആ​​വേ​​ശം രാ​​ജ്യ​​മെ​​മ്പാ​​ടു​​മു​​ള്ള ആ​​രാ​​ധ​​ക​​രി​​ലേ​​ക്ക് എ​​ത്തി​​ക്കു​​ന്ന​​തി​ന്‍റെ ഭാ​​ഗ​​മാ​​യി ബി​​സി​​സി​​ഐ പു​​റ​​ത്തി​​റ​​ക്കി​​യ ര​​ണ്ടാം​ഘ​​ട്ട ഫാ​​ന്‍ പാ​​ര്‍​ക്കു​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ല്‍ പു​​തു​​പ്പ​​ള്ളി​​യും ഇ​​ടം പി​​ടി​​ച്ച​​തോ​​ടെ​​യാ​​ണ് പാ​​ര്‍​ക്ക് മ​​ണ​​ര്‍​കാ​​ട് ഒ​​രു​​ങ്ങി​​യ​​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സം​​ഗീ​​തം, വി​​നോ​​ദ പ​​രി​​പാ​​ടി​​ക​​ള്‍, വൈ​​വി​​ധ്യ​​മാ​​ര്‍​ന്ന ഭ​​ക്ഷ​​ണ​​ശാ​​ല​​ക​​ള്‍, കു​​ട്ടി​​ക​​ള്‍​ക്കാ​​യു​​ള്ള പ്ര​​ത്യേ​​ക പ്ലേ ​​സോ​​ണു​​ക​​ള്‍ എ​​ന്നി​​വ​​യും ഫാ​​ന്‍ പാ​​ര്‍​ക്കി​​ലൊ​​രു​​ക്കി​​യി​​രു​​ന്നു.

വി​​ര്‍​ച്വ​​ല്‍ ബാ​​റ്റിം​​ഗ് സോ​​ണു​​ക​​ള്‍, ബൗ​​ളിം​​ഗ് നെ​​റ്റു​​ക​​ള്‍, ഗെ​​യിം ഷോ​​ക​​ള്‍ തു​​ട​​ങ്ങി വി​​പു​​ല​​മാ​​യ സൗ​​ക​​ര്യ​​ങ്ങ​​ള്‍ ഓ​​രോ വേ​​ദി​​ക​​ളി​​ലും ആ​​രാ​​ധ​​ക​​ര്‍​ക്കാ​​യി ഒ​​രു​​ക്കി​​യി​​രു​​ന്നു. 8,000 പേ​​ര്‍​ക്ക് ഒ​​രേ​​സ​​മ​​യം​നി​​ന്ന് മ​​ത്സ​​ര​​ങ്ങ​​ള്‍ ആ​​സ്വ​​ദി​​ക്കാ​​വു​​ന്ന രീ​​തി​​യി​​ലാ​​ണ് മൈ​​താ​​ന​​ത്തെ ക്ര​​മീ​​ക​​ര​​ണം.