
രാജസ്ഥാന് പ്ലേ ഓഫ് ടിക്കറ്റ്; ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി സഞ്ജു കസറി; ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ ജയം
ലഖ്നൗ: ഐപിഎല്ലിലെ മിന്നും ഫോം തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ്.
ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ ജയം.
ഏകനാ സ്റ്റേഡിയത്തില്‍ 197 റണ്‍സ് വിജയം പിന്തുടര്‍ന്ന രാജസ്ഥാന്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ന്റെ ചിറകിലേറിയാണ് രാജസ്ഥാന്‍ മുന്നേറിയത്. സഞ്ജുവിനൊപ്പം (33 പന്തില്‍ 71), ധ്രുവ് ജുറലിന്റെ (34 പന്തില്‍ 52) ഇന്നിങ്‌സും രാജസ്ഥാന് തുണയായി. ഇരുവരും പുറത്താവാതെ നിന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്നൗവിന് കെ എല്‍ രാഹുല്‍ (48 പന്തില്‍ 76), ദീപക് ഹൂഡ (31 പന്തില്‍ 50) എന്നിവരുടെ ഇന്നിങ്സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സന്ദീപ് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി.വിജയത്തോടെ രാജസ്ഥാന്‍ പ്ലേ ഓഫ് ഉറപ്പിച്ചു. 9 മത്സരത്തില്‍ 16 പോയിന്റായി രാജസ്ഥാന്. ലഖ്നൗ ഇത്രയും മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്ത് നില്‍ക്കു്ന്നു.