
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.
കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇറങ്ങുന്നത്. പരിക്കേറ്റ് പുറത്തായ പേസര്‍ ഖലീല്‍ അഹമ്മദിന് പകരം മുകേഷ് ചൗധരി ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തി.
പരിക്കുമാറിയെങ്കിലും മുന്‍ നായകന്‍ എം എസ് ധോണിക്ക് ചെന്നൈ നിരയില്‍ ഇന്നും ഇടമില്ല. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും ഒരു മാറ്റം വരുത്തി. ഹര്‍ഷ് ദുബെക്ക് പകരം ദില്‍ഷൻ മധുഷനക ഹൈദരാബാദിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ മൂന്ന് മത്സരങ്ങളിലെ തോല്‍വിക്കു ശേഷം തുടര്‍ച്ചയായ രണ്ട് ജയങ്ങളുമായി തിരിച്ചുവരവിന്‍റെ പാതയിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റർനാഷണല്‍ സ്റ്റേഡിയത്തിലും വിജയം തുടരാനാണ് സഞ്ജു സാംസണും സംഘവും ഇറങ്ങുന്നത്.
അതേസമയം, കഴിഞ്ഞ മത്സരത്തില്‍ കരുത്തരായ രാജസ്ഥാൻ റോയല്‍സിനെ പരാജയപ്പെടുത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്. പേസർ ഖലീല്‍ അഹമ്മദ് പരിക്കിനെത്തുടർന്ന് ടൂർണമെന്‍റില്‍ നിന്ന് തന്നെ പുറത്തായത് ചെന്നൈക്ക് തിരിച്ചടിയാണ്. പോയിന്‍റ് പട്ടികയില്‍ നാലു പോയന്‍റ് വീതമാമെങ്കിലും നെറ്റ് റണ്‍റേറ്റിന്‍റെ ബലത്തില്‍ ഹൈദരാബാദ് നിലവില്‍ മുന്നിലാണ്.







