‘ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണം’മൊബൈൽ ഫോണുകൾ സൈലന്റ് മോഡിലാക്കണം; കാലടി സർവകലാശാലയിൽ ഗവർണറുടെ പരിപാടിയിൽ കർശന നിർദേശങ്ങൾ

Spread the love

കൊച്ചി: കാലടി സർവകലാശാലയിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ കർശന നിർദേശങ്ങൾ പാലിക്കണമെന്ന് സർക്കുലർ.ഗവര്‍ണര്‍ വരുമ്പോഴും പോകുമ്പോഴും എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും നിയന്ത്രിതമായി മാത്രമേ കയ്യടിക്കാന്‍ പാടുള്ളൂവെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്.

video
play-sharp-fill

അനുവാദമില്ലാതെ ഫോട്ടോയോ വീഡിയോയോ ചിത്രീകരിക്കാന്‍ പാടില്ല. ഹാളില്‍ ഉടനീളം ശാന്തത പാലിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു.
സര്‍ക്കുലര്‍ വിവാദമായതോടെ വിസി ഇടപെട്ടു. സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ഡോ. സിസ തോമസ് വ്യക്തമാക്കി.

സർക്കുലർ ഇങ്ങനെ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2026 ഏപ്രില്‍ 21-ന് രാവിലെ 10.30 മുതല്‍ സര്‍വകലാശാല യൂട്ടിലിറ്റി ഹാളില്‍ ശങ്കരജയന്തി ആഘോഷങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. സര്‍വകലാശാലയിലെ എല്ലാ ജീവനക്കാരും അധ്യാപകരും പരിപാടിയില്‍ പങ്കെടുക്കേണ്ടതാണെന്ന് ബഹുമാനപ്പെട്ട വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചിരിക്കുന്നു.

സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുക്കുന്നതിനാല്‍, പരിപാടിയിലുടനീളം താഴെ പറയുന്ന പ്രോട്ടോക്കോള്‍ പാലിക്കേണ്ടതാണ്:

എല്ലാവരും 10.30-ന് മുന്‍പ് തന്നെ ഹാളില്‍ എത്തി നിശ്ചിത സ്ഥാനങ്ങളില്‍ ഇരിക്കണം.
എല്ലാവരും ID കാര്‍ഡുകള്‍ ധരിക്കണം.

ഗവര്‍ണര്‍ ഹാളിലേക്ക് എത്തുന്നതിന് മുമ്പ് മൊബൈല്‍ ഫോണുകള്‍ സൈലന്റ് മോഡിലാക്കണം.
ഗവര്‍ണര്‍ വേദിയിലേക്ക് വരുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് ആദരവ് രേഖപ്പെടുത്തണം.

പ്രസംഗത്തിനിടെ ഹാളില്‍ പൂര്‍ണ്ണമായ ശാന്തത പാലിക്കണം. അനാവശ്യ ചലനങ്ങള്‍, ആംഗ്യങ്ങള്‍, സംസാരങ്ങള്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ ഒഴിവാക്കണം. അനുമതി നല്‍കിയ വ്യക്തികള്‍ക്ക് മാത്രമേ ഹാളിലും പുറത്തും ഫോട്ടോയും വീഡിയോയും എടുക്കാന്‍ അനുവാദമുള്ളൂ.

സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. അനധികൃതമായി വേദിയിലേക്കോ ഗവര്‍ണറുടെ അടുത്തേക്കോ പ്രവേശിക്കരുത്. പ്രസംഗം അവസാനിച്ച ശേഷം നിശ്ചിത രീതിയില്‍ കൈയടി നല്‍കി ആദരവ് രേഖപ്പെടുത്തണം. ഗവര്‍ണര്‍ വേദി വിടുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് ആദരവ് രേഖപ്പെടുത്തണം. ഗവര്‍ണര്‍ എത്തുന്നതുമുതല്‍ പരിപാടി അവസാനിക്കുന്നതുവരെ ആരും ഹാള്‍ വിട്ടുപോകരുത്.