
തകര്‍ന്ന് കിടന്ന പനച്ചിക്കാട് രേവതിപ്പടി തുരുത്തിപളളി റോഡിന്റെ നവീകരണം ആരംഭിച്ചു; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു
സ്വന്തം ലേഖകന്‍
പനച്ചിക്കാട്: കോട്ടയം ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി ജില്ലാ പഞ്ചായത്ത് മെംമ്പര്‍ പികെ വൈശാഖ് ഡിവിഷന്‍ വിഹിത ഫണ്ടില്‍ നിന്നും അനുവദിച്ച 18 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിക്കുന്ന പനച്ചിക്കാട് പഞ്ചായത്തിലെ 12 ആം വര്‍ഡില്‍ ഉള്‍പെടുന്ന രേവതിപ്പടി- തുരുത്തിപളളി റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ശ്രീ.തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. കെ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു.
കിഡ്‌സ് സിറ്റി സ്‌കൂള്‍, ഗ്യാസ് ഏജന്‍സി, നിരവധി കമ്പനികള്‍, കോളാകുളം മലവേടര്‍ കോളനി എന്നിവയിലേക്ക് നിരവധി ആളുകള്‍ ഉപയോഗിക്കുന്ന വഴി നവീകരണം ചെയ്തിട്ട് 14 വര്‍ഷം കഴിഞ്ഞിരുന്നു. കുഴിമറ്റം നിന്ന് പത്താമുട്ടം പോകുവാനുള്ള എളുപ്പ വഴി കൂടിയാണ് ഇത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമന്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എബിസണ്‍ കെ എബ്രഹാം, ബോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ.ആര്‍ സുനില്‍കുമാര്‍, പഞ്ചായത്ത് ആസൂത്രണ സമതി ഉപാദ്ധ്യക്ഷന്‍ ബാബുകുട്ടി ഈപ്പന്‍, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഇട്ടി അലക്‌സ്, യൂത്ത്‌കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി അരുണ്‍ മാര്‍ക്കോസ് കുറിച്ചി ഗ്രാമ പഞ്ചായത്തംഗം മജീഷ്, മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സുപ്രിയ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.