കെ സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു; പത്തനംതിട്ട ജില്ലയിൽ കയറാൻ പാടില്ല

കെ സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു; പത്തനംതിട്ട ജില്ലയിൽ കയറാൻ പാടില്ല

സ്വന്തം ലേഖകൻ

കൊച്ചി: ശബരിമലയിൽ ചിത്തിര ആട്ടസമയത്തെ വധശ്രമക്കേസിൽ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് കർശന ഉപാധികളോടെ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സുരേന്ദ്രന് പത്തനംതിട്ട ജില്ലയിൽ കയറാൻ അനുമതിയില്ലെന്നാണ് പ്രധാന ഉപാധി. കഴിഞ്ഞ ദിവസം കേസിൽ വാദം കേട്ട ഹൈക്കോടതി സുരേന്ദ്രനെ രൂക്ഷമായി വിമർശിച്ചിരുന്നു. തനിക്കെതിരെ നടന്നത് വ്യക്തി വിരോധം തീർക്കാനുള്ള നടപടിയാണെന്നാണ് സുരേന്ദ്രൻ കോടതിയെ അറിയിച്ചത്. 23 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്.

സുരേന്ദ്രനെതിരെ 15 കേസുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. എട്ട് കേസുകളിൽ ജാമ്യം എടുക്കാതിരുന്നതിനെ തുടർന്നാണ് അറസ്റ്റ് വാറന്റ് ആയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ വ്യത്യസ്ത സമയങ്ങളിൽ രജിസ്റ്റർ ചെയ്ത 15 കേസുകളിലെ അവസാനത്തെ കേസാണ് ശബരിമല ചിത്തിര ആട്ട സമയത്തെ വധശ്രമക്കേസ്. ലളിതയുടെ പരിക്കുകൾ നിസാരം എന്ന് ഹർജി ഭാഗം വാദം കോടതി അംഗീകരിച്ചു. നവംബർ 17നാണ് സുരേന്ദ്രൻ നിലക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യം അറസ്റ്റിൽ ആകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group