
റേഷന്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക് ഒരു തവണ ആയിരം രൂപ വരെ ഇളവ്; സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വില കുറയ്ക്കും; പ്രഖ്യാപനവുമായി ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ അടുത്തമാസം ഒന്ന് മുതല്‍ പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വില കുറക്കും. 20 ശതമാനം മുതല്‍ 24 ശതമാനം വരെ വിലയാണ് കുറക്കുകയെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.
തൊണ്ണൂറിലധികം ഇന്‍സുലിന്‍ ഉത്പന്നങ്ങള്‍ ഇത്തരത്തില്‍ ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. റേഷന്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക് ഒരു തവണ ആയിരം രൂപ വരെ ഇളവ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണക്കിറ്റിലെ ഏലക്കയുടെ ഗുണനിലവാരം സംബന്ധിച്ച പ്രതിപക്ഷ ആരോപണം അടസ്ഥാന രഹിതമാണെന്നും കുറഞ്ഞ വിലക്ക്, ഗുണനിലവാരമുള്ള ഏലക്ക തന്നെയാണ് വാങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി. ഇത് ഇ-ടെണ്ടര്‍ വഴിയാണ് സംഭരിച്ചത്. ഇതുവഴി കര്‍ഷകര്‍ക്ക് നേരിട്ടുള്ള പ്രയോജനം ലഭിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Third Eye News Live
0