play-sharp-fill
മലയാളികളുടെ മനസ് കീഴടക്കിയ മാന്നാര്‍ മത്തായിയും കിട്ടുണ്ണിയും; പോഞ്ഞിക്കരയായി ചിരിപ്പിച്ചു, കന്നാസായി കരയിപ്പിച്ചു; ഒരായുസ് ഓര്‍ത്തോര്‍ത്ത് പൊട്ടിച്ചിരിപ്പിക്കുന്ന അതുല്യ കഥാപാത്രങ്ങള്‍; തീപ്പെട്ടിക്കമ്പനിയില്‍ നിന്നും അമ്മയുടെ തലവൻ വരെ; കാന്‍സറിനെയും അതിജീവിച്ച ഹ്യൂമറെന്ന മറുമരുന്ന്;  പകരക്കാരനില്ലാതെ ഇന്നസെന്‍റിന്‍റെ മടക്കം…..!

മലയാളികളുടെ മനസ് കീഴടക്കിയ മാന്നാര്‍ മത്തായിയും കിട്ടുണ്ണിയും; പോഞ്ഞിക്കരയായി ചിരിപ്പിച്ചു, കന്നാസായി കരയിപ്പിച്ചു; ഒരായുസ് ഓര്‍ത്തോര്‍ത്ത് പൊട്ടിച്ചിരിപ്പിക്കുന്ന അതുല്യ കഥാപാത്രങ്ങള്‍; തീപ്പെട്ടിക്കമ്പനിയില്‍ നിന്നും അമ്മയുടെ തലവൻ വരെ; കാന്‍സറിനെയും അതിജീവിച്ച ഹ്യൂമറെന്ന മറുമരുന്ന്; പകരക്കാരനില്ലാതെ ഇന്നസെന്‍റിന്‍റെ മടക്കം…..!

സ്വന്തം ലേഖിക

കൊച്ചി: മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഒരായുസ് ഓര്‍ത്തോര്‍ത്ത് പൊട്ടിച്ചിരിക്കാനുള്ള വക നല്‍കിയാണ് ഇന്നസെന്റ് എന്ന മഹാനടന്‍ അരങ്ങൊഴിയുന്നത്.

എഴുന്നൂറോളം സിനിമകള്‍ അത്രയും തന്നെ കഥാപാത്രങ്ങള്‍. മാന്നാര്‍ മത്തായിയും കിട്ടുണ്ണിയും കെ.കെ ജോസഫും കെ.ടി മാത്യുവും ഇനാശുവും പണിക്കരും ശങ്കരന്‍കുട്ടി മേനോനും അയ്യപ്പന്‍ നായരും പൊതുവാളും വാര്യറും ഫാ തരക്കണ്ടവും ഡോ പശുപതിയും സ്വാമിനാഥനുമെല്ലാം സമ്മാനിച്ചാണ് ഈ മഹാനടന്റെ മടക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശ്ശൂര്‍ ശൈലിയിലുള്ള സംഭാഷണം കൊണ്ടും വേറിട്ട ശരീരഭാഷ കൊണ്ടും മലയാള സിനിമ ഇന്നോളം കാണാത്ത സ്വതസിദ്ധമായൊരു അഭിനയശൈലി കൊണ്ടാണ് ഇന്നച്ചന്‍ എന്ന സിനിമാ ലോകം സ്നേഹലാളനയോടെ വിളിക്കുന്ന ഇന്നസെന്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവിതവേഷം അഴിച്ച്‌ യാത്രയായത്.

എട്ടാം ക്ലാസ് വരെ മാത്രം പഠിച്ച അദ്ദേഹം അതിനു ശേഷം മദ്രാസിലേക്ക് വണ്ടി കയറി. തുടര്‍ന്ന് തന്റെ ബന്ധുക്കളോടൊപ്പം ദാവണ്‍ഗരെയില്‍ കുറച്ചുകാലം ഒരു തീപ്പെട്ടിക്കമ്പനി നടത്തി. അക്കാലത്ത് ദാവണ്‍ഗരെയിലുള്ള കേരള സമാജത്തിന്റെ പ്രോഗ്രാമുകളില്‍ അവതരിപ്പിക്കുന്ന നാടകങ്ങളില്‍ അഭിനയിക്കുകയും കാണികളുടെ കൈയടി നേടുകയും ചെയ്തു.

ഒരു നടനെന്ന നിലയില്‍ ആളുകള്‍ ഇന്നസെന്റിന്റെ കഴിവ് അടയാളപ്പെടുത്തിയ കാലം. ഇന്നസെന്റ് എന്ന അഭിനാതാവിനെ വാര്‍ത്തടുത്തത് ഈ നാടകക്കാലം ആയിരുന്നു. പിന്നീട് സിനിമകളില്‍ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവായി ജോലി നോക്കി.

ആ സമയത്ത് ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച്‌ തന്റെ സിനിമാഭിനയത്തിന് തുടക്കമിട്ടു. 1972ല്‍ ഇറങ്ങിയ നൃത്തശാലയായിരുന്നു ഇന്നസെന്റിന്റെ ആദ്യസിനിമ. എ.ബി രാജേഷ് സംവിധാനം ചെയ്ത് ആ സിനിമയിലൊരു പത്ര റിപ്പോര്‍ട്ടറുടെ വേഷമായിരുന്നു അദ്ദേഹത്തിന്.

തുടര്‍ന്ന് ഉര്‍വശി ഭാരതി, ഫുട്‌ബോള്‍ ചാമ്ബ്യന്‍, ജീസസ്, രാമു കാര്യാട്ടിന്റെ നെല്ല് തുടങ്ങിയ ചില സിനിമകളില്‍ വേഷമിട്ടു. തുടര്‍ന്ന്, ദാവണ്‍ഗരെയില്‍ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് തിരികെയെത്തിയ ഇന്നസെന്റ് നാട്ടില്‍ ചില ബിസിനസുകള്‍ ചെയ്യുകയും രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് കാലെടുത്തു വയ്ക്കുകയും ചെയ്തു.

1979 ല്‍ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലറായി ഇന്നസെന്റ് തെരഞ്ഞെടുക്കപ്പെട്ടു. അപ്പോഴും ഉള്ളിലെ സിനിമാ മോഹങ്ങള്‍ അടങ്ങിയിരുന്നില്ല. ചില ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ മുഖം കാണിച്ച ഇന്നസെന്റ് 1986 മുതലാണ് മേഖലയില്‍ സജീവമാകാന്‍ തുടങ്ങിയത്.

1989 ഇന്നസെന്റിന്റെ കരിയറിലെ നാഴികക്കല്ലായ വര്‍ഷമാണ്. ആ വര്‍ഷമിറങ്ങിയ റാംജിറാവു സ്പീക്കിങ് ആണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. റാംജിറാവുവിലെ മാന്നാര്‍ മത്തായി എന്ന മുഴുനീള കോമഡി-കേന്ദ്ര കഥാപാത്രം വലിയ ജനപ്രീതി നേടുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു.

തുടര്‍ന്ന് ഗജകേസരി യോഗം, ഗോഡ് ഫാദര്‍, കിലുക്കം, വിയ്റ്റ്‌നാം കോളനി, ദേവാസുരം, കാബൂളിവാല… എന്നിങ്ങനെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും അവയെല്ലാം പ്രേക്ഷക പ്രീതി നേടുകയും ചെയ്തു.