
ഒരൊറ്റ വാക്ക് കിട്ടിയാൽ ഇന്ത്യൻ വ്യോമസേന പാകിസ്ഥാനെ കത്തിക്കും: എല്ലാം സജ്ജം:സങ്കീർണ്ണമായ കര ആക്രമണ ദൗത്യങ്ങള്‍ക്കായുള്ള പ്രത്യേക വ്യോമ പരിശീലനം നടത്തി ഇന്ത്യൻ വ്യോമസേന: കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും ശ്രീനഗറിലെത്തി: ഇനി കളിമാറും.
ശ്രീനഗർ : സങ്കീർണ്ണമായ കര ആക്രമണ ദൗത്യങ്ങള്‍ക്കായുള്ള പ്രത്യേക വ്യോമ പരിശീലനം നടത്തി ഇന്ത്യൻ വ്യോമസേന. നിയന്ത്രണരേഖയ്ക്ക് സമീപമാണ് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ പരിശീലനത്തില്‍ ഏർപ്പെട്ടത്.
എക്സെർസൈസ് ആക്രമണ്‍’ എന്നായിരുന്നു ഈ വ്യോമ പരിശീലനത്തിന് പേര് നല്‍കിയിരുന്നത്. ഒരു രാത്രി മുഴുവൻ നീണ്ട വ്യോമ പരിശീലനം ആണ് ഇന്ത്യൻ വ്യോമസേന നടത്തിയത്.
സമതലങ്ങളും പർവതപ്രദേശങ്ങളും ഉള്‍പ്പെടെയുള്ള വിവിധ ഭൂപ്രദേശങ്ങളിലെ പ്രവർത്തനങ്ങള്‍ക്കായുള്ള പരിശീലനമായിരുന്നു നിയന്ത്രണ രേഖയ്ക്ക് സമീപം നടന്നത്. റഫേല്‍ യുദ്ധവിമാനങ്ങള്‍ അടക്കമുള്ള ഇന്ത്യൻ വ്യോമസേന വിമാനങ്ങള്‍ ഈ പരിശീലനത്തില്‍ പങ്കെടുത്തു. എയർബോണ്‍ വാണിംഗ് ആൻഡ് കണ്‍ട്രോള്‍ സിസ്റ്റം (AWACS) സജ്ജീകരിച്ച വിമാനങ്ങള്‍ ശത്രുക്കളുടെ നീക്കങ്ങളില്‍ കർശനമായ നിരീക്ഷണം നടത്തിയതായും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ സൈന്യത്തിന്റെ മൂന്നു വിഭാഗങ്ങളായ കരസേനയും നാവികസേനയും വ്യോമസേനയും ഇപ്പോള്‍ കടുത്ത ജാഗ്രതയിലും പരിശീലനത്തിലും ആണ്. പാകിസ്താൻ അതിർത്തിയില്‍ ഇന്ത്യൻ റാഫേല്‍ ജെറ്റുകള്‍ ആകാശ പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്.
സ്ഥിതിഗതികള്‍ വിലയിരുത്താനായി കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും ശ്രീനഗറിലെത്തി. 15 കോർപ്സ് കമാൻഡർ ലെഫ്റ്റനന്റ് ജനറല്‍ പ്രശാന്ത് ശ്രീവാസ്തവയും വിക്ടർ ഫോഴ്‌സ് കമാൻഡറും അദ്ദേഹത്തോടൊപ്പം ശ്രീനഗറില്‍ ഉണ്ട്. എല്‍ഒസിയിലും മറ്റ് അതിർത്തി പ്രദേശങ്ങളിലും തന്ത്രപരമായ ആസൂത്രണം കേന്ദ്രീകരിച്ചുള്ള ഉന്നതതല സുരക്ഷാ അവലോകന യോഗത്തിന് ജനറല്‍ ദ്വിവേദി നേതൃത്വം നല്‍കും.