
ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയുടെ കാർ വില്പനയ്ക്ക്; കൊച്ചിയിൽ വില്പനയ്ക്ക് എത്തിച്ച കാറിന് വില 1.35 കോടി
സ്വന്തം ലേഖകൻ
കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ കാര്‍ കേരളത്തില്‍ വില്‍പ്പനയ്ക്ക്.
അദ്ദേഹം ഉപയോഗിച്ച ലംബോര്‍ഗിനി (Lamborghini) കാര്‍ ആണ് വില്‍പ്പനയ്ക്കായി കൊച്ചി കുണ്ടന്നൂരിലെ യൂസ്‍ഡ് കാര്‍ ഷോറൂമില്‍ എത്തിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുണ്ടന്നൂര്‍ മരടിലെ റോയല്‍ ഡ്രൈവ് ഷോറൂമിലാണ് വാഹനം ഉള്ളത്.
ഓറഞ്ച് നിറത്തിലുള്ള ഗലാര്‍ഡോ സ്പൈഡര്‍ മോഡല്‍ ലംബോര്‍ഗിനി കാറാണിത്. 2013 മോഡല്‍ ഗലാര്‍ഡോ ഇന്ത്യയില്‍ ആദ്യമായി സ്വന്തമാക്കിയതും വിരാട് കോലിയാണ്.
പതിനായിരത്തോളം കിലോമീറ്റര്‍ ഓടിയ കാർ കോഹ്ലി വിൽക്കുകയായിരുന്നു. കൊച്ചിയില്‍ എത്തിച്ച കാറിന്റെ വില ഒരു കോടി 35 ലക്ഷം രൂപയാണ്.
സെലിബ്രിറ്റികള്‍ കൂടുതലും ഉപയോഗിക്കുന്ന ലംബോര്‍ഗിനിയുടെ കണ്‍വേര്‍ട്ടബിള്‍ മോഡല്‍ ആണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
10 സിലിണ്ടര്‍ എന്‍ജിന്റെ പവര്‍ 560 ബിഎച്ച്‌പി. 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4 സെക്കന്‍ഡില്‍ താഴെ സമയം മതി ഈ കാറിന്. 2021 ഡിസംബര്‍ വരെ ഇന്‍ഷുറന്‍സ് വാലിഡിറ്റിയും വാഹനത്തിന് ഉണ്ട്. വിരാട് കോലി ഉപയോഗിച്ചിരുന്ന കാര്‍ ആയതിനാല്‍ തന്നെ വാഹനം നേരില്‍ കാണാന്‍ നിരവധി പേരാണ് ഷോറൂമില്‍ എത്തുന്നത്