Spread the love

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ആവേശകരമായ വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചുകയറിയത്.

video
play-sharp-fill

മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റിൽ വിക്ടർ ബർത്തോമിയോയിലൂടെ ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡെടുത്തത്. എന്നാൽ ഇരുപത്തിയേഴാം മിനിറ്റിൽ റഹീം അലിയിലൂടെ ഒഡീഷ ഗോൾ മടക്കി സമനിലപിടിച്ചു.

മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കേ ഇഞ്ചുറി ടൈമിലെ നാലാം മിനിറ്റിൽ മത്യാസ് ഹെർണാണ്ടസ് നേടിയ ഗോൾ ബ്ലാസ്റ്റേഴ്സിന് നാടകീയമായ വിജയം സമ്മാനിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവസാന നിമിഷംവരെ നീണ്ടുനിന്ന ആവേശം ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ ആവേശമാണ് നൽകിയത്.