ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നേതൃസ്ഥാനം ഉറപ്പിച്ച് പി ടി ഉഷ; അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാന്‍ സാദ്ധ്യത; അന്തിമ പ്രഖ്യാപനം ഡിസംബര്‍ പത്തിന്
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ അദ്ധ്യക്ഷസ്ഥാനം ഉറപ്പിച്ച് പിടി ഉഷ.
അസോസിയേഷന്റെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് നാമനിര്‍ദേശം സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്നത്തോടെ അവസാനിച്ചിരുന്നു.
മറ്റു നോമിനേഷനുകള്‍ ഇത് വരെ ലഭിച്ചിട്ടില്ല എന്ന വിവരം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വൃത്തങ്ങളില്‍ നിന്ന് പുറത്ത് വന്നതിന് പിന്നാലെയാണ് സ്ഥാനത്തേയ്ക്ക് പിടി ഉഷ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഏറെക്കുറേ ഉറപ്പായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അദ്ധ്യക്ഷ സ്ഥാനത്തെ സംബന്ധിച്ച അന്തിമ പ്രഖ്യാപനം തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്ന ഡിസംബര്‍ പത്തിന് മാത്രമേയുണ്ടാകു.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നേതൃസ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് ഇന്നലെയാണ് ഒളിംപ്യന്‍ പി ടി ഉഷ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിന് അത്ലറ്റുകളുടെയും ഫെഡറേഷനുകളുടെയും പിന്തുണയുണ്ടെന്നും പിടി ഉഷ അറിയിച്ചിരുന്നു.
ഇന്ത്യന്‍ കായിക രംഗത്തില്‍ കേരളത്തിന്റെ യശസുയര്‍ത്തിയ മുന്‍ കായിക താരം നിലവില്‍ ബിജെപിയുടെ രാജ്യസഭ എം പി കൂടിയാണ്. സുരേഷ് ഗോപിയുടെ കാലാവധി പൂര്‍ത്തിയായതിന് പിന്നാലെ കേരളത്തില്‍ നിന്ന് നാമനിര്‍ദേശം ചെയ്യപ്പെട്ടയാളാണ് പി ടി ഉഷ. ഉഷ ഉള്‍പ്പടെ വിവിധ മേഖലകളില്‍ പ്രശസ്തരായ നാല് പേരെയാണ് ദക്ഷിണേന്ത്യയില്‍ നിന്ന് രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത്.