
ഇന്ത്യ- പാകിസ്ഥാൻ സംഘര്‍ഷ സാധ്യത; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്; വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കണം
ഡൽഹി: ഇന്ത്യ – പാകിസ്ഥാൻ സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സർക്കാർ വിവിധ സ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
അടിയന്തിര സാഹചര്യങ്ങള്‍ നേരിടാൻ പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കാനും സംസ്ഥാനങ്ങളില്‍ മോക് ട്രില്ലുകള്‍ നടത്താനുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നല്‍കിയിരിക്കുന്നത്. മേയ് ഏഴാം തീയ്യതി വിവിധ സംസ്ഥാനങ്ങളില്‍ മോക് ഡ്രില്ലുകള്‍ നടത്താനാണ് നിർദേശം.
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥാപിക്കാനാണ് പ്രധാന നിർദ്ദേശം. ആക്രമണമുണ്ടാകുന്ന പക്ഷം സ്വയരക്ഷ ഉറപ്പുവരുത്താനായി പൊതുജനങ്ങളും വിദ്യാർത്ഥികളും ഉള്‍പ്പെടെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അവർക്ക് പരിശീലനം നല്‍കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിയന്തിര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളും പ്രധാന കെട്ടിടങ്ങളുടെയും പ്ലാന്റുകളുടെയും സംരക്ഷണത്തിനായി സ്വീകരിക്കേണ്ട നടപടികളും തയ്യാറാക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം നിർദേശം നല്‍കിയിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങളില്‍ ആളുകളെ ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ നവീകരിക്കുകയും അതിന്മേല് പ്രായോഗിക പരിശീലനം ഉള്‍പ്പെടെ നല്‍കാനും നിർദേശത്തില്‍ പറയുന്നു.