ഇൻഡ്യ ബുക് ഓഫ് റെകോര്‍ഡ്സില്‍; നേട്ടമെഴുതി ഒന്നരവയസുകാരൻ കാസര്‍കോട്ടെ കുഞ്ഞു പ്രതിഭ ഹൈസിൻ ആദം
കാസർകോട്: ഒന്നരവയസില്‍ ഇൻഡ്യ ബുക് ഓഫ് റെകോർഡ്സില്‍ ഇടം നേടി കാസർകോട്ടെ കുഞ്ഞുപ്രതിഭ. നാലാം മൈല്‍ മിദാദ് നഗറിലെ മുഹമ്മദ് ജാസിർ – ഫാത്വിമത് മഹ്ശൂഫ ദമ്ബതികളുടെ മകൻ ഹൈസിൻ ആദം ആണ് ഇൻഡ്യ ബുക് ഓഫ് റെകോർഡ്സില്‍ ‘ഐബിആർ ആചീവർ’ ബഹുമതി കരസ്ഥമാക്കിയത്.
ഒരു വയസും ആറ് മാസവും പ്രായമുള്ള ഹൈസിൻ 20 പഴങ്ങള്‍, 16 പച്ചക്കറികള്‍, 20 മൃഗങ്ങള്‍, 14 പക്ഷികള്‍, 18 ശരീരഭാഗങ്ങള്‍, 20 വാഹനങ്ങള്‍, 24 ഭക്ഷണപദാർഥങ്ങള്‍, 12 പ്രവൃത്തികള്‍, എട്ട് ആകൃതികള്‍, അഞ്ച് നിറങ്ങള്‍, 34 കളിപ്പാട്ടങ്ങള്‍, 36 വിവിധ വസ്തുക്കള്‍ എന്നിവ തിരിച്ചറിഞ്ഞാണ് നേട്ടം കൈവരിച്ചത്. കൂടാതെ ഏഴ് മൃഗങ്ങളുടെ ശബ്ദങ്ങള്‍ അനുകരിക്കുകയും പസിലുകള്‍ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.
പിതാവ് മുഹമ്മദ് ജാസിർ അബുദബി സേഹ എസ്‌എസ്‌എംസി ആശുപത്രിയില്‍ മെഡികല്‍ ലാബ് ടെക്‌നിഷ്യനാണ്. കുടുംബ സമേതം അബുദബിയിലെ മദീനത് സാഇദില്‍ ആണ് താമസം. കുഞ്ഞു പ്രായത്തില്‍ തന്നെ ഓർമശക്തിയിലും നിരീക്ഷണ ശേഷിയിലും ഉള്ള അപൂർവമായ കഴിവുകള്‍ പ്രകടിപ്പിച്ച ഹൈസിന് കരുത്തായത് മാതാപിതാക്കളുടെ പൂർണ പിന്തുണയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group