ബിഷ്പ്പ് കെ.പി യോഹന്നാൻ കുടുക്കിലേക്ക് ; കാറിന്റെ ഡിക്കിയിൽ നിന്നും ആദായ വകുപ്പ് കണ്ടെത്തിയത് 54 ലക്ഷം രൂപ

ബിഷ്പ്പ് കെ.പി യോഹന്നാൻ കുടുക്കിലേക്ക് ; കാറിന്റെ ഡിക്കിയിൽ നിന്നും ആദായ വകുപ്പ് കണ്ടെത്തിയത് 54 ലക്ഷം രൂപ

സ്വന്തം ലേഖകൻ

തിരുവല്ല: ബിലീവേഴ്‌സ് ചർച്ച് സ്ഥാപകനും ബിഷപ്പുമായ കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 54 ലക്ഷം രൂപ. വിശദമായ പരിശോധനയിൽ കാറിന്റെ ഡിക്കിയിൽ നിന്നുമാണ് രൂപ കണ്ടെത്തിയത്. ഫോണും പിടിച്ചെടുത്തിട്ടുണ്ട്.

നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.
ഇന്ന് രാവിലെ ഏഴ് മണി മുതലാണ് തിരുവല്ലയിലെ ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങളിൽ റെയ്ഡ് ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിലീവേഴ്‌സ് ചർച്ച്, ഗോസ്പൽ ഫോർ ഏഷ്യ ട്രസ്റ്റ് എന്നി സ്ഥാപനങ്ങൾ വിദേശനാണയ വിനിമയ ചട്ടം ലംഘിച്ച് വിദേശ രാജ്യങ്ങളിൽ നിന്നും പണം അധികമായി സംഭാവനയായി സ്വീകരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയത്.

ബിലീവിയേഴ്‌സ് ചർച്ചിന്റെ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതിനായി കഴിഞ്ഞ ദിവസം ഇതര സംസ്ഥാനങ്ങളിലേയടക്കം ഉദ്യോഗസ്ഥർ കോട്ടയത്തെത്തിയത്. പുലർച്ചെ 5 മണിക്ക് കോട്ടയത്ത് നിന്നും പുറപ്പെട്ട സംഘം ആറരയോടെയാണ് റെയ്ഡ് ആരംഭിച്ചത്.

Tags :