video
play-sharp-fill

ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ ജോലി നേടാന്‍ അവസരം ; ശമ്പളം 44900 രൂപമുതല്‍ 142400 രൂപവരെ ; അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി മെയ് 25

ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ ജോലി നേടാന്‍ അവസരം ; ശമ്പളം 44900 രൂപമുതല്‍ 142400 രൂപവരെ ; അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി മെയ് 25

Spread the love

ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ ജോലി നേടാന്‍ അവസരം. സീനിയര്‍ ട്രാന്‍സ്ലേഷന്‍ ഓഫീസര്‍ തസ്തികയിലാണ് പുതിയ നിയനം നടക്കുന്നത്.

ആകെ 22 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ മെയ് 25ന് മുന്‍പായി തപാല്‍ മുഖേന അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സീനിയര്‍ ട്രാന്‍സ്ലേഷന്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ആകെ 22 ഒഴിവുകള്‍. ഇന്ത്യയൊട്ടാകെ വിവിധ സ്ഥാപനങ്ങളില്‍ നിയമനം നടക്കും.

ഗുജറാത്ത് റീജിയന്‍ = 01
കര്‍ണാടക & ഗോവ റീജിയന്‍ = 02
ഒഡീഷ റീജിയന്‍ = 03
NWR റീജിയന്‍ = 03
തമിഴ്‌നാട് & പുതുച്ചേരി റീജിയന്‍ = 03
ഡല്‍ഹി റീജിയന്‍ = 06
കേരള റീജിയന്‍ = 02
മുംബൈ റീജിയന്‍ = 02
പൂനെ റീജിയന്‍ = 01

പ്രായപരിധി

56 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 44900 രൂപമുതല്‍ 142400 രൂപവരെ ശമ്പളം ലഭിക്കും.

യോഗ്യത

ഹിന്ദി/ ഇംഗ്ലീഷ് വിഷയങ്ങള്‍ ഒരു സബ്ജക്ടായി പഠിച്ച പിജി സര്‍ട്ടിഫിക്കറ്റ്.

അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ പിജിയുണ്ടായിരിക്കണം. പക്ഷെ ഡിഗ്രി ലെവവില്‍ ഹിന്ദിയോ, ഇംഗ്ലീഷോ പഠിച്ചിരിക്കണം.

തെരഞ്ഞെടുപ്പ്

എഴുത്ത് പരീക്ഷയുടെയും, ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കായി ഡോക്യുമെന്റ് വെരിഫിക്കേഷനും നടത്തും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ അപേക്ഷ ഫോം പൂരിപ്പിച്ച്‌ പ്രായം, യോഗ്യത, ജാതി തുടങ്ങിയ സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ സഹിതം Directorate Of Income Tax (HRD), Central Board Of Direct Taxes, Official Language Division, Room Number 401, 2nd Floor, Jawahar Lal Nehru Stadium, Pragati Vihar, New Delhi- 110003 എന്ന വിലാസത്തിലേക്ക് അയക്കണം.

അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി മെയ് 25. അപേക്ഷയുടെ കോപ്പി [email protected] എന്ന ഐഡിയിലേക്കും അയക്കണം.

Income Tax department Website

Job opportunity under the Income Tax Department. Recruitment is open for the post of Senior Translation Officer, with a total of 22 vacancies. Interested candidates should send their application by post before May 25