
കൽപറ്റ: പാടിവയൽ നസ്രാണിക്കാടിനടുത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പാടിവയൽ സ്വദേശി സൂരജ് (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് അപകടം ഉണ്ടായത്.
ഗുരുതരമായി പരുക്കേറ്റ യുവാവിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






