video

00:00

സർക്കാർ ജോലിയുടെ മറവിൽ പോലീസുകാരുടെ അനാശാസ്യ കേന്ദ്രം? ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിയ രണ്ടു പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

സർക്കാർ ജോലിയുടെ മറവിൽ പോലീസുകാരുടെ അനാശാസ്യ കേന്ദ്രം? ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിയ രണ്ടു പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

Spread the love

 

കൊച്ചി: അനാശ്യാസ പ്രവർത്തനം നടത്തിയ രണ്ട് പോലീസുകാർ അറസ്റ്റിൽ. ട്രാഫിക് ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ രമേശ്‌, പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ ബ്രിജേഷ് ലാൽ എന്നിവരാണ് പിടിയിലായത്.

 

കഴിഞ്ഞ ഒക്ടോബറിൽ കടവന്ത്രയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ അനാശ്യാസ പ്രവർത്തനത്തിന് ഏജന്റുമാരായ സ്ത്രീയും പുരുഷനും പിടിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജ് നടത്തി വരുമാനമുണ്ടാക്കിയിരുന്നത് പോലീസുകാരാണെന്ന് വ്യക്തമായത്.

 

ഇന്ന് രാവിലെയാണ് ഇരുവരെയും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിനൊടുവിൽ വൈകിട്ടാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group