play-sharp-fill
മുക്കുപണ്ടം പണയം വെച്ച്‌ ഒ​ന്നേകാ​ല്‍ ല​ക്ഷം രൂ​പ തട്ടി; യുവതി അറസ്റ്റില്‍

മുക്കുപണ്ടം പണയം വെച്ച്‌ ഒ​ന്നേകാ​ല്‍ ല​ക്ഷം രൂ​പ തട്ടി; യുവതി അറസ്റ്റില്‍

സ്വന്തം ലേഖിക

അ​ടൂ​ര്‍: കെ.​എ​സ്.​എ​ഫ്.​ഇ​യി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച്‌ ഒ​ന്നേകാ​ല്‍ ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ല്‍ യു​വ​തി അ​റ​സ്റ്റി​ല്‍.


കൊ​ല്ലം കി​ട​ങ്ങ​യം വ​ട​ക്ക്, ശൂ​ര​നാ​ട് തെ​ക്ക് പെ​രി​ങ്ങാ​ടി തെ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ അ​ഖി​ല ( അ​ശ്വ​തി -33)യെ​യാ​ണ് ഏ​നാ​ത്ത് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.​എ​സ്.​എ​ഫ്.​ഇ ക​ടമ്പനാ​ട് ബ്രാ​ഞ്ചി​ല്‍ 34.8 ഗ്രാം ​തൂ​ക്ക​മു​ള്ള നാ​ല് വ​ള പ​ണ​യം​ വെ​ച്ചാ​ണ് 1,25,000 രൂ​പ വാ​ങ്ങി​യ​ത്. പ​ണ​യം വെ​ച്ചി​ട്ട് ഒ​രു വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും പു​തു​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് സ്വ​ര്‍​ണം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്.

തു​ട​ര്‍​ന്ന് കെ.​എ​സ്.​എ​ഫ്.​ഇ ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ​മാ​ന​മാ​യ മ​റ്റൊ​രു കേ​സി​ല്‍ ആ​ല​പ്പു​ഴ ക​ന​ക​ക്കു​ന്ന് പൊ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.