
കോട്ടയം: കോട്ടയം താഴത്തങ്ങാടിയില്‍ ഇല്ലൂമിനാ’ടീ’ ചായക്കട അടിച്ചു തകര്‍ത്തു.
സമീപവാസിയായ റിട്ടയേർഡ് എസ് ഐ. സുലൈമാൻ ആണ് യാതൊരു പ്രകോപനവുമില്ലാതെ പെട്ടിക്കട തല്ലിത്തകർത്തത് ..കസേരകളും മേശയുമെല്ലാം അടിച്ചു തകര്‍ത്തു. ഇതു മൂന്നാം തവണയാണ് ഇയാൾ കട അടിച്ചു തകർക്കുന്നത്. രണ്ടു മാസം മുന്‍പു കസേരയും മേശയുമെടുത്ത് ആറ്റിലെറിഞ്ഞിരുന്നു;
മറ്റു പ്രകോപനങ്ങള്‍ ഒന്നുമില്ലാതെയായിരുന്നു ആക്രമണം എന്നാണ് കടയുടമയുടെ പരാതി.
ഇന്നു ഉച്ചയ്ക്ക് ഒരു മണിയോടെ താഴത്തങ്ങാടി ആലുംമൂട് ഭാഗത്തായിരുന്നു സംഭവം. നാട്ടുകാരനായ നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ചായക്കടയാണു സമീപവാസിയായ റിട്ട എസ് ഐ അടിച്ചു തകര്‍ത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിയുടെ മകളാണു പിതാവ് കട അടിച്ചു തകര്‍ക്കുന്നു എന്ന വിവരം നൗഷാദിനെ വിളിച്ച് അറിയിച്ചത്.
നൗഷാദ് എത്തിയപ്പോഴേയ്ക്കും കടയിലെ മേശയും കസേരയുമെല്ലാം അടിച്ചു തകര്‍ത്തിരുന്നു. ഇതോടെ നൗഷാദ് പോലീസിനെ സമീപിക്കുകയായിരുന്നു.
ആദ്യം തന്റെ വീടിനു മുന്നില്‍ ആയിരുന്നു കട ഉണ്ടായിരുന്നതെന്നു പറഞ്ഞ് റിട്ട എസ് ഐ ബഹളം ഉണ്ടാക്കി. തുടര്‍ന്നു കട കുറച്ചു മാറ്റി വെയ്ക്കുയും ചെയ്തു. ഇതോടെ കുറേനാള്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നല്ല.
എന്നാല്‍, രണ്ടു മാസം മുന്‍പു ഇയാൾ വീണ്ടും പ്രശ്നം ഉണ്ടാക്കുകയും മേശയും കസേരയും ആറ്റില്‍ എറിയുകയും ചെയ്തു. ഇതിനു ശേഷം പ്രശ്നങ്ങള്‍ പറഞ്ഞൊതുക്കി. എന്നാല്‍, ഇന്ന് ഉച്ചയ്ക്ക് ഇയാള്‍ വീണ്ടും കട തല്ലി തകര്ക്കുകായായിരുന്നു.






