play-sharp-fill
ഇലന്തൂർ നരബലി; ഭഗവൽസിംഗിൻ്റെയും ലെെലയുടേയും വീട്ടുവളപ്പിൽ രണ്ട് കുഴിമാടങ്ങൾ കൂടി;   ശംഖുപുഷ്പച്ചെടി വളര്‍ന്നുനില്‍ക്കുന്ന കുഴിമാടങ്ങളില്‍ നിന്ന് നരബലിയുടെ കഥ ലോകം അറിയുന്നതിന് മുൻപുതന്നെ ദുര്‍ഗന്ധം വന്നിരുന്നതായി നാട്ടുകാര്‍; ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി ; രണ്ട് കുഴിമാടങ്ങളും പരിശോധിക്കാന്‍ പോലീസ്

ഇലന്തൂർ നരബലി; ഭഗവൽസിംഗിൻ്റെയും ലെെലയുടേയും വീട്ടുവളപ്പിൽ രണ്ട് കുഴിമാടങ്ങൾ കൂടി; ശംഖുപുഷ്പച്ചെടി വളര്‍ന്നുനില്‍ക്കുന്ന കുഴിമാടങ്ങളില്‍ നിന്ന് നരബലിയുടെ കഥ ലോകം അറിയുന്നതിന് മുൻപുതന്നെ ദുര്‍ഗന്ധം വന്നിരുന്നതായി നാട്ടുകാര്‍; ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി ; രണ്ട് കുഴിമാടങ്ങളും പരിശോധിക്കാന്‍ പോലീസ്

സ്വന്തം ലേഖകൻ

പത്തനംതിട്ട: കേരളം നടുങ്ങിയ ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവൽസിംഗിൻ്റെയും ലെെലയുടേയും വീട്ടുവളപ്പിൽ രണ്ട് കുഴിമാടങ്ങൾ കൂടിയുണ്ടെന്ന് വിവരം. ഈ കുഴിമാടങ്ങൾ സംബന്ധിച്ച് പ്രദേശവാസികൾ അന്നേ സംശയം പ്രകടിപ്പിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ കുഴിമാടങ്ങൾ പരിശോധിക്കാൻ പൊലീസ് തയ്യാറായില്ല. കൊല്ലപ്പെട്ട പദ്മയുടെയും റോസ്‌ലിയുടെയും മൃതദേഹങ്ങൾ മറവുചെയ്തിരുന്നതിന് സമാനമാണ് ഈ കുഴിമാടങ്ങളും സ്ഥിതി ചെയ്യുന്നത്.

ഇരട്ട നരബലി നടത്തി മൃതദേഹങ്ങൾ കഷ്ടണങ്ങളാക്കി വീട്ടുപരിസരത്ത് കുഴിച്ചിട്ടുവെന്ന വാർത്തകൾ പുറത്തു വന്നപ്പോൾത്തന്നെ നാട്ടുകാർക്ക് ഇതു സംബന്ധിച്ച് സംശയങ്ങൾ തോന്നിയിരുന്നു. പലരും പൊലീസിനോട് ഇക്കാര്യം പറയുകയും സ്ഥലങ്ങൾ കാട്ടിക്കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ പൊലീസ് ഇക്കാര്യം ഗൗരവമായി എടുത്തില്ല. ഇക്കാര്യം ഗൗരവമായി എടുക്കണമെന്നും തങ്ങളുടെ ആശങ്ക അകറ്റണമെന്നും വ്യക്തമാക്കി അകറ്റണമെന്നും ചൂണ്ടിക്കാട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിന്റ പശ്ചാത്തലത്തിലാണഅ പൊലീസ് ഇക്കാര്യം പരിശോധിക്കാന്‍ തയ്യാറാകുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഴിമാടങ്ങളിൽ വള്ളിപ്പടർപ്പുകൾ മൂടിയിട്ടുണ്ട്. ഒന്ന് വീട്ടുമുറ്റത്തോട് ചേർന്നാണ്. പദ്മയെ കുഴിച്ചിട്ട ഭാഗത്തിന് സമീപത്താണ് രണ്ടാമത്തേത്. വീട്ടുമുറ്റത്തിനോട് ചേർന്നുള്ള കുഴിമാടത്തിൽ ശംഖുപുഷ്പച്ചെടി വളർന്നിട്ടുണ്ട്. നരബലിയുടെ കഥ ലോകം അറിയുന്നതിന് മുൻപുതന്നെ ഈ കുഴികളുടെ ഭാഗത്തു നിന്ന് ദുർഗന്ധം വന്നിരുന്നതായി നാട്ടുകാർ വ്യക്തമാക്കുന്നു. മാത്രമല്ല നരബലി അന്വേഷണം നടക്കുമ്പോൾ പൊലീസ് നായ്ക്കൾ ഈ രണ്ടു സ്ഥലങ്ങളിലും ഏറെനേരം നിന്നിരുന്നുവെന്നുേ നാട്ടുകാർ പറയുന്നുണ്ട്.

2022 ഒക്ടോബർ പതിനൊന്നിനാണ് നരബലി നടന്ന വിവരം പുറത്തു വരുന്നത്. തുടർന്ന് മൃതദേഹ അവശിഷ്ടങ്ങൾക്കായി പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. ആ സമയത്ത് മറ്റു രണ്ടു കുഴികളെപ്പറ്റി പൊലീസിന് സൂചന നൽകുകയകയായിരുന്നെങ്കിലും ആരും കാര്യമായി എടുത്തില്ലെന്നും നാട്ടുകാർ ആരോപിച്ചു. സ്ഥലത്തെത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ഇക്കാര്യം അറിയിച്ചിരുന്നു. പദ്മയുടെയും റോസ്ലിയുടെയും തിരാേധാന കേസുകൾ മാത്രമാണ് നിലവിൽ അന്വേഷിക്കുന്നത് എന്നായിരുന്നു അന്ന് പൊലീസ് മറുപടി പറഞ്ഞതെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.

ഈ കുഴികൾ പരിശോധിക്കുകയും അവിടെ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്താൽ കാര്യങ്ങൾ വീണ്ടും കുഴഞ്ഞുമറിയുമെന്നുള്ളതിനാൽ ആണ് ഈ സംശയത്തെ പൊലീസ് തള്ളിക്കയുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. എന്നാൽ ഇത് പൊലീസ് നിഷേധിക്കുന്നുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തിട്ടും പദ്മയെയും റോസിലിയേയും കൊലപ്പെടുത്തിയ വിവരം മാത്രമാണ് അവർ വെളിപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. മാത്രമല്ല മറ്റു പരാതികളും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇക്കാര്യം ഇപ്പോൾ പരിശോധിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. എന്നാല്‍ നാട്ടുകാരുടെ നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ധിച്ചതോടെയാണ് ഇക്കാര്യത്തില്‍ പൊലീസ് പുതിയ തീരുമാനമെടുത്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന.