
കോട്ടയം ഇല്ലിക്കലിൽ വാഹനമിടിച്ച് മരിച്ചത് പാറപ്പാടം ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സ്ത്രീ
കോട്ടയം: കോട്ടയം ഇല്ലിക്കലിൽ ഇന്നലെ വൈകിട്ട് വാഹനമിടിച്ച് മരിച്ചത് പാറപ്പാടം ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന രേണു രാജ് എന്നയാളാണെന്ന് തിരിച്ചറിഞ്ഞു.
ഇല്ലിക്കലിനും മാണിക്കുന്നത്തിനും ഇടയ്ക്കു വച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ കാല്‍ നടയാത്രക്കാരിയായ രേണുവിനെ ഇടിച്ച ശേഷം മറിയുകയായിരുന്നു.
നാട്ടുകാർ രേണുവിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0