video
play-sharp-fill

ന്യൂസിലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്;  തട്ടിയെടുത്തത് 2 കോടി 60 ലക്ഷം രൂപ; കേസിൽ രണ്ടുപേരെ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി

ന്യൂസിലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; തട്ടിയെടുത്തത് 2 കോടി 60 ലക്ഷം രൂപ; കേസിൽ രണ്ടുപേരെ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി

Spread the love

ഇടുക്കി: ന്യൂസിലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ രണ്ടു പേർ കട്ടപ്പന പോലീസിന്റെ പിടിയിൽ. പത്തനംതിട്ട സ്വദേശി പ്രമോദ് (42), കരുനാഗപ്പള്ളി സ്വദേശി ഉമ്മൻ (67) എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ, എസ് എച്ച് ഒ മുരുകൻ, എസ് ഐ എബി ജോർജ് എന്നിവരുടെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നിരവധിയാളുകളിൽ നിന്നായി രണ്ട് കോടി അറുപത് ലക്ഷം രൂപയാണ് ഇരുവരും തട്ടിയെടുത്തത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ കട്ടപ്പന പൊലീസിന് ലഭിച്ചിരുന്നു തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്യത്. ഒരാളിൽ നിന്നും മാത്രമായി 10 ലക്ഷം രൂപ വരെ ഇവർ തട്ടിയെടുത്തതായാണ് വിവരം.

വിദേശ ജോലിക്കായി പണം നൽകി ഏറെ നാൾ കാത്തിരുന്നിട്ടും ജോലി ലഭിക്കാതായതോടെയാണ് പണം നൽകിയവർ പരാതിയുമായി രംഗത്തെത്തിയത്. കൊല്ലം, കരുനാഗപ്പള്ളി മേഖലകളിൽ ഇവർക്കെതിരേ സമാന തട്ടിപ്പ് പരാതികൾ ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികൾ പിടിയിലായ വിവരമറിഞ്ഞ് പറ്റിക്കപ്പെട്ട നിരവധിയാളുകൾ പരാതിയുമായി എത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.