
ഇലന്തൂരില്‍ കൊല്ലപ്പെട്ട രണ്ടു സ്ത്രീകളുടെ മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചത് ഷാഫിയുടെ നിര്‍ദേശപ്രകാരം; ബംഗളൂരില്‍ നിന്ന് ആളെത്തും, 20 ലക്ഷം കിട്ടും; കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യേക വില; നരബലി കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
പത്തനംതിട്ട: കൊലപാതകത്തിന് ശേഷം മനുഷ്യ മാംസം വില്‍ക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ മൊഴി. മനുഷ്യമാംസം വില്‍പ്പനയിലൂടെ 20 ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് ഷാഫി പ്രതികളായ ഭഗവല്‍ സിംഗിനേയും ലൈലയേയും വിശ്വസിപ്പിച്ചത്. തുടര്‍ന്നാണ് നരബലിക്ക് ശേഷം മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നും വിവരം. ഇലന്തൂര്‍ നരബലി കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കൊലപാതകത്തിന്റെ പേരില്‍ പ്രതികളായ ദമ്പതികളെ ബ്ലാക്ക് മെയില്‍ ചെയ്യാനായിരുന്നു പദ്ധതിയെന്നും ഷാഫി വെളിപ്പെടുത്തി. മാംസം വാങ്ങിക്കാന്‍ ബെംഗളൂരുവില്‍ നിന്നും ആളുവരുമെന്നാണ് ഷാഫി അറിയിച്ചത്. ബെംഗളൂരുവില്‍ മനുഷ്യമാംസം കഴിക്കുകയും അത് ശേഖരിക്കുകയും ചെയ്യുന്ന വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് നരബലിക്കൊപ്പം സാമ്പത്തിക അഭിവൃദ്ധിക്കായി മനുഷ്യമാംസം വില്‍ക്കാം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്.
കൊല്ലപ്പെട്ട റോസ്ലിയുടെ ശശീര ഭാഗങ്ങള്‍ ഓരോന്നായി മുറിച്ചാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നത്. തൊട്ടടുത്ത ദിവസം രാവിലെ 6നും 9 നും ഇടയില്‍ ഒരു സംഘം ഇത് വാങ്ങാന്‍ എത്തുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ പിന്നീട് സംഘം വരില്ലെന്ന് അറിയിച്ചതോടെയാണ് മൃതദേഹം കുഴിച്ചിട്ടതെന്നും ലൈല മൊഴി നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോസ് ലിനെ ബലി നല്‍കിയിട്ടും സാമ്പത്തിഭിവൃദ്ധി ഉണ്ടായില്ലെന്ന് ഭഗവല്‍ സിംഗും ലൈലയും പറഞ്ഞപ്പോള്‍, കൊന്ന രീതി ശരിയായില്ലെന്നും മരണം മോശം സമയത്തായിരുന്നെന്നും ഷാഫി ഇവരെ ധരിപ്പിച്ചു. തുടര്‍ന്നാണ് വീണ്ടും ബലി നല്‍കണമെന്ന് പറഞ്ഞതും രണ്ടാമത്തെ ഇരയായി പത്മയെ കണ്ടെത്തിയതും.
പത്ത് കിലോഗ്രാം മനുഷ്യമാംസമാണ് പ്രതികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. ആന്തരികാവയവങ്ങളും മറ്റു ചില ശരീര ഭാഗങ്ങളുമാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നത്. നരബലി നടന്ന വീട്ടുവളപ്പില്‍ പൊലീസ് എട്ട് മണിക്കൂര്‍ നീണ്ട പരിശോധനയാണ് നടത്തിയത്.
എന്നാല്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല. വീട്ടുപറമ്പില്‍ ഇനിയൊരു മൃതദേഹാവശിഷ്ടം ഉണ്ടാവാനുള്ള സാധ്യതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കുഴിച്ച് പരിശോധിക്കേണ്ട സാഹചര്യം ഇനിയുമില്ലെന്നാണ് വിലയിരുത്തല്‍.