
ഇടുക്കിയിൽ നാലംഗ സംഘം ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം; സുഹൃത്തിനെ മര്‍ദിച്ച് ഓടിച്ചശേഷം പതിനഞ്ച്കാരിയോട് യുവാക്കൾ ചെയ്തത് കൊടും ക്രൂരത;പെൺകുട്ടിയെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തിയത് പീഡനത്തിനിടെ പെൺകുട്ടി അലറിവിളിച്ചതിനാല്‍
സ്വന്തം ലേഖിക
രാജകുമാരി: പൂപ്പാറയില്‍ ഇതര സംസ്ഥാനക്കാരിയായ 15-കാരിക്ക് ക്രൂരപീഡനം. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ ഇരിക്കുമ്പോള്‍ നാട്ടുകാരായ യുവാക്കള്‍ പെണ്‍കുട്ടിയെ ബലമായി തേയിലത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ സുഹൃത്ത് അടക്കം അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി ഇടുക്കി എസ്പി ആര്. കറുപ്പസ്വാമി പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജകുമാരി ഖജനാപ്പാറയില്‍ തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. ബംഗാള്‍ സ്വദേശിയായ ആണ്‍സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയിലാണ് പെണ്‍കുട്ടി പൂപ്പാറയിലെത്തിയത്. ഇവിടുത്തെ ബെവ്കോ ഔട്ട്ലെറ്റില്‍നിന്നും സുഹൃത്ത് മദ്യം വാങ്ങി. തുടര്‍ന്ന് ഇരുവരും എസ്റ്റേറ്റ് പൂപ്പാറ റൂട്ടിലുള്ള തേയിലത്തോട്ടത്തിലെത്തി.
ഇവിടെ ഇരിക്കുന്പോഴാണ് പൂപ്പാറ സ്വദേശികളായ അഞ്ചുപേര്‍ ഇവരുടെ അടുത്തെത്തിയത്. ഇവര്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദിച്ചശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
പെണ്‍കുട്ടി ബഹളംവച്ചതോടെ അതുവഴി പോയ നാട്ടുകാരില്‍ ചിലരെത്തി. ഇതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ശാന്തന്‍പാറ പോലീസ് സ്ഥലത്തെത്തി. പെണ്‍കുട്ടിയെ ഇടുക്കി…