ഇടുക്കി രാമക്കല്‍മേട്ടിൽ വെല്‍ഡിംഗ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

ഇടുക്കി രാമക്കല്‍മേട്ടിൽ വെല്‍ഡിംഗ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

സ്വന്തം ലേഖകൻ

ഇടുക്കി : വെല്‍ഡിംഗ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇടുക്കി രാമക്കല്‍മേട്ടിലാണ് സംഭവം. കട്ടേക്കാനം വെമ്ബള്ളി അനൂപ് (22) ആണ് മരിച്ചത്.

വൈകീട്ട് ആറരയോടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊട്ടടുത്ത വീട്ടില്‍ ഇരുമ്പ് കൂട് നിര്‍മ്മിക്കുന്നതിനിടെയാണ് യുവാവിന് വൈദ്യുത ആഘാതം ഏറ്റത്. തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ കമ്പംമേട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.