വലിയ ശബ്ദത്തോടെ ഇടിമിന്നൽ പാറയിൽ പതിച്ചു ; പാറപൊട്ടിച്ചിതറി ഒരു പ്രദേശമാകെ ഭീതി പരത്തി ; ആശങ്കയോടെ നാട്ടുകാർ

Spread the love

സ്വന്തം ലേഖിക

നെടുങ്കണ്ടം: വലിയ ശബ്ദത്തോടെ ഇടിമിന്നലുണ്ടായി പാറ പൊട്ടിച്ചിതറി. അണക്കരമെട്ടു കുഴിപ്പെട്ടിയിൽ ആണ് സംഭവം. പ്രദേശത്തെ വീടുകളിലെ വൈദ്യുത ഉപകരണങ്ങൾ നശിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നടപ്പു വഴിയിലാണ് സംഭവം നടന്നത്. വിനോദ സഞ്ചാരികൾ എത്തുന്ന പ്രദേശത്ത് ഈ സമയത്തു ആളുകൾ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവായി.

വൻ ശബ്ദത്തോടെ ഉണ്ടായ മിന്നലിൽ പാറ പൊട്ടിച്ചിതറി. 10 കിലോമീറ്റർ ചുറ്റളവിൽ വൻ പ്രകമ്പനമാണ് നടന്നത്. പാറ പൊട്ടി ചിതറിയ ഭാഗത്തു നിന്നും 10 മീറ്റർ മാറി മണ്ണും ചിതറിത്തെറിച്ച നിലയിലാണ്. സമീപത്തു നിന്നു മണ്ണ് പ്രദേശമാകെ ചിതറിത്തെറിച്ചു. മരത്തിന്റെ വേരുകൾ അടക്കം വേർപെട്ടു. മുൻ വർഷങ്ങളിലും ഇടിമിന്നലേറ്റു നെടുങ്കണ്ടത്തു വീടുകൾ തകർന്നിരുന്നു. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണെന്ന് മുന്നറിയിപ്പുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group