play-sharp-fill
20 വർഷത്തെ വിവാഹജീവിതത്തിന് ശേഷം ബന്ധം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഭാര്യ കോടതിയിൽ; വേർപിരിയാൻ കഴിയാത്ത ഭർത്താവ് ഭാര്യയെ പൊക്കിയെടുത്ത് കോടതിയിൽ നിന്ന് കടന്നുകളയാൻ ശ്രമം; പിന്നീട് ക്ഷമാപണക്കത്തും ഒത്തുചേരലും; കോടതിയിൽ അരങ്ങേറിയത് നാടകീയ രം​ഗങ്ങൾ

20 വർഷത്തെ വിവാഹജീവിതത്തിന് ശേഷം ബന്ധം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഭാര്യ കോടതിയിൽ; വേർപിരിയാൻ കഴിയാത്ത ഭർത്താവ് ഭാര്യയെ പൊക്കിയെടുത്ത് കോടതിയിൽ നിന്ന് കടന്നുകളയാൻ ശ്രമം; പിന്നീട് ക്ഷമാപണക്കത്തും ഒത്തുചേരലും; കോടതിയിൽ അരങ്ങേറിയത് നാടകീയ രം​ഗങ്ങൾ

ഇന്നത്തെ കാലത്ത് സ്ത്രീപുരുഷ ഭേദമന്യേ വിവാഹം പലർക്കും ഒരു പ്രഹസനമാണ്. അതുകൊണ്ടുതന്നെ വിവാഹമോചനങ്ങൾക്ക് സ്വീകാര്യത കൂടിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ, വിവാഹ മോചനം പലപ്പോഴും കൂ‌ടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. കാരണം മറ്റൊന്നുമല്ല, ഭാര്യയോ ഭർത്താവോ വിവാഹമോചനത്തിന് സമ്മതം നൽകാറില്ല.

ഇത്തരത്തിലൊരു വാർത്തായണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. 20 വർഷത്തെ വിവാഹജീവിതത്തിന് ശേഷം ബന്ധം അവസാനിപ്പിക്കാനായാണ് സ്ത്രീ കോടതിയിൽ എത്തിയത്. എന്നാൽ, ഭർത്താവ് അതിന് സമ്മതിച്ചില്ല എന്ന് മാത്രമല്ല ഭാര്യയെ പൊക്കിയെടുത്തുകൊണ്ട് അവിടെ നിന്നും കടന്നുകളയാൻ ശ്രമിക്കുകയും ചെയ്തു.


ഭർത്താവായ ലി തന്നെ ഉപദ്രവിക്കുന്നു എന്നും ​ഗാർഹികപീഡനത്തിന് തനിക്ക് ഇരയാകേണ്ടി വരുന്നു എന്നും കാണിച്ചാണ് ഭാര്യയായ ചെൻ വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. എന്നാൽ, കോടതി ആ വിവാഹമോചനക്കേസ് വിവാഹമോചനം അനുവദിക്കാതെ തള്ളിക്കളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദമ്പതികൾ തമ്മിൽ അ​ഗാധമായ വൈകാരികബന്ധമുണ്ട് എന്നും ആ ബന്ധത്തിൽ ഇനിയും പ്രതീക്ഷയുണ്ട് എന്നും കാണിച്ചുകൊണ്ടാണ് കോടതി വിവാഹമോചനക്കേസ് തള്ളിയത്. എന്നാൽ, ഇതോടെ ചെൻ വീണ്ടും കേസ് നൽകുകയും തനിക്ക് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ, ഇത്തവണ കോടതിയിൽ എത്തിയപ്പോൾ ലി ചെന്നിനെ നിലത്ത് നിന്നും എടുത്തുയർത്തി, തന്റെ പുറത്തിരുത്തി കോടതിമുറിയിൽ നിന്നും കടന്നുകളയാൻ ശ്രമിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.

ചെൻ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി ഇതിനെതിരെ പ്രതിഷേധിക്കുന്നുണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. എന്തായാലും, അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ തക്കസമയത്ത് ഇടപെട്ടു. പിന്നീട്, താൻ ചെയ്ത പ്രവൃത്തിക്ക് ക്ഷമാപണക്കത്ത് നൽകാൻ ലിയോട് ആവശ്യപ്പെട്ടു.

ഭാവിയിൽ ഇത്തരം പെരുമാറ്റം ഉണ്ടാകില്ല എന്ന് ഉറപ്പ് നൽകാനും ആവശ്യപ്പെട്ടു. “താൻ ചെയ്ത തെറ്റിൻ്റെ ഗൗരവവും അതിൻ്റെ അന്തതരഫലവും ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ഭാവിയിൽ ഒരിക്കലും ഈ തെറ്റ് ആവർത്തിക്കില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു” എന്ന് പിന്നീട് ലി പറഞ്ഞു. പിന്നീട്, കോടതിയുടെ മധ്യസ്ഥതയിൽ ഇരുവരും ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചു. ലിക്ക് ഒരു അവസരം കൂടി നൽകാൻ ചെൻ തയ്യാറായി.