
പ്രവാസിയായ ഭാര്യ നാട്ടിലെത്തിയത് മുതല്‍ കുടുംബവഴക്ക്; യുവതിയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു
സ്വന്തം ലേഖകൻ
കുന്നത്തൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഗൃഹനാഥന്‍ വീട്ടില്‍ തൂങ്ങിമരിച്ചു.
കോവൂര്‍ ഗവ. സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ശാസ്താംകോട്ട പട്ടകടവ് ആന്റണി കോട്ടേജില്‍ ബിനുവാണ് (45) മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ ലീനയെ ഗുരുതര പരിക്കുകളോടെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വലത് കൈയ്ക്കും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്.
ഇന്നലെ വൈകിട്ട് 6.30 ഓടെ ആയിരുന്നു സംഭവം. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തില്‍ കുളിച്ചുകിടന്ന ലീനയെ ആശുപത്രിയിലെത്തിച്ചത്.
ഈ സമയം വീട്ടിനുള്ളില്‍ കയറിയ ബിനു തൂങ്ങിമരിക്കുകയായിരുന്നു. ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന ലീന ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്. വന്ന ദിവസം മുതല്‍ ഇരുവരും വഴക്കിട്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നു.
ബിനുവിന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.