video
play-sharp-fill

ഹൂലാ ഹൂപ്പിൽ വിസ്മയം തീർത്ത് എട്ട് വയസുകാരി ; വേൾഡ് റെക്കോഡിൽ ഇടം പിടിക്കാനൊരുങ്ങി ഈ കൊച്ചുമിടുക്കി ; വൈക്കം മുൻ വൈസ് ചെയർമാൻ അബ്ദുൽ സലാം റാവുത്തറുടെയും സീന റാവുത്തറുടെയും കൊച്ചുമകളാണ് റുമൈസ ഫാത്തിമ

ഹൂലാ ഹൂപ്പിൽ വിസ്മയം തീർത്ത് എട്ട് വയസുകാരി ; വേൾഡ് റെക്കോഡിൽ ഇടം പിടിക്കാനൊരുങ്ങി ഈ കൊച്ചുമിടുക്കി ; വൈക്കം മുൻ വൈസ് ചെയർമാൻ അബ്ദുൽ സലാം റാവുത്തറുടെയും സീന റാവുത്തറുടെയും കൊച്ചുമകളാണ് റുമൈസ ഫാത്തിമ

Spread the love

സ്വന്തം ലേഖകൻ

വൈക്കം: ഡിസംബർ 14 ശനിയാഴ്ച രാവിലെ 8 മണി മുതൽ വൈക്കം സത്യാഗ്രഹ ഹാളിൽ വെച്ച് ഹൂലാഹൂപ്പ് സ്പിൻ ചെയ്ത് വേൾഡ് റെക്കോഡിൽ ഇടം പിടിക്കാനൊരുങ്ങുകയാണ് റുമൈസ ഫാത്തിമ എന്ന 8 വയസ്സുകാരി. നിലവിലുള്ള റെക്കോർഡ് 1 മണിക്കൂർ 48 മിനിറ്റാണ്.

വൈക്കം മുൻ വൈസ് ചെയർമാൻ അബ്ദുൽ സലാം റാവുത്തറുടെയും സീന റാവുത്തറുടെയും കൊച്ചുമകളും , കൊടുങ്ങല്ലൂർ മാനം കേരിൽ മുഹമ്മദ് റഫീഖ്, സിനിയ ദമ്പതികളുടെ ഇരട്ട കുട്ടികളിൽ ഇളയ മകളുമാണ് റുമൈസ ഫാത്തിമ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടുങ്ങല്ലൂർ ഭാരതിയ വിദ്യാഭവൻ വിദ്യാമന്ദിറിലെ മൂന്നാംക്ലാസ് വിദ്യാത്ഥിയുമാണ് ഈ മിടുക്കി. റെന പർവ്വിൻ സഹോദരിയും, റൈഹാൻ മുഹമ്മദ് ഇരട്ട സഹോദരനുമാണ്. കോതമംഗലം കേന്ദ്രമായി ബിജുതങ്കപ്പന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

തുടർച്ചയായി മൂന്ന് മുതൽ നാലുമണിക്കൂർ വരെ സ്പിൻ ചെയ്യുവാൻ റുമൈസ സ്വന്തമായി പരിശീലനം നടത്തിയിട്ടുണ്ടെന്ന് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു അറിയിച്ചു.