Thursday, April 23, 2026

എച്ച്‌പിവി വാക്സിൻ;ഒരു ഡോസ് കൊണ്ടുതന്നെ ക്യാൻസറിനെ ഫലപ്രദമായി തടയാൻ കഴിയുമെന്ന് ഡോ.ആർ ശങ്കരനാരായണൻ

Spread the love

കൊച്ചി: സ്ത്രീകളിലെ സെർവിക്കല്‍ ക്യാൻസർ തടയുന്നതിനായി വികസിപ്പിച്ചെടുത്ത എച്ച്‌പിവി വാക്സിൻ ഒരു ഡോസ് കൊണ്ടുതന്നെ ക്യാൻസറിനെ ഫലപ്രദമായി തടയാൻ സജ്ജമാണെന്ന് ക്യാൻസർ സ്ക്രീനിങ് ഗ്രൂപ്പ് മുൻ മേധാവിയും ലോകാരോഗ്യ സംഘടനയുടെ ഇന്റർനാഷണല്‍ ഏജൻസി ഫോർ റിസർച്ച്‌ ഓണ്‍ ക്യാൻസർ സ്പെഷ്യല്‍ അഡ്വൈസറുമായ ഡോ.ആർ ശങ്കരനാരായണൻ പറഞ്ഞു. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന അസോസിയേഷൻ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യയുടെ (AGOICON) 31-ാമത് വാർഷിക സമ്മേളനത്തിലെ പ്രത്യേക സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

video
play-sharp-fill

25 വയസ്സിന് മുകളിലുള്ള വിവാഹിതരായ സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ വാക്സിൻ സ്വീകരിച്ച സ്ത്രീകളില്‍ ഗർഭാശയ അർബുദം വരാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി. സെർവിക്കല്‍ ക്യാൻസർ തടയാനുള്ള ഫലപ്രദമായ വാക്‌സിനേഷൻ ആണ് എച്ച്‌പിവി വാക്സിനേഷൻ. ഈ അണുബാധയോടൊപ്പം വജൈനല്‍ ക്യാൻസർ, വല്‍വാ ക്യാൻസർ, എനല്‍ ക്യാൻസർ, പിനൈല്‍ ക്യാൻസർ, ഓറല്‍ ആൻഡ് ഓറോഫാരിങ്കയല്‍ ക്യാൻസർ തുടങ്ങി എട്ടോളം ക്യാൻസറുകള്‍ എച്ച്‌പിവി വാക്സിനേഷൻ കൊണ്ട് തടയാനാകും.

രണ്ടുദിവസമായി നടക്കുന്ന സമ്മേളനത്തില്‍ ഗൈനക്കോളജിക്കല്‍ ഓങ്കോളജിയിലെ പുരോഗതികള്‍ ചർച്ച ചെയ്യാൻ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ വിദഗ്ധർ പങ്കെടുക്കുന്നുണ്ട്. റോബോട്ടിക് ശസ്ത്രക്രിയകള്‍, പ്രിവൻ്റീവ് ഓങ്കോളജി, കോള്‍പോസ്കോപ്പി എന്നിവയില്‍ നടക്കുന്ന പ്രത്യേക ശില്‍പശാലകള്‍ സമ്മേളനത്തിന്റെ ഭാഗമാകും. സൈറ്റോറിഡക്റ്റീവ് സർജറി, ലിംഫ് നോഡ് ഡിസെക്ഷൻ, റിസ്‌ക് റിഡക്ഷൻ ഹിസ്റ്റെരെക്ടമി തുടങ്ങിയ ശസ്ത്രക്രിയാ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള സെഷനുകളും സമ്മേളനത്തിന്റെ ഭാഗമാണ്.സമ്മേളനം ഡിസംബർ 8ന് സമാപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group