video
play-sharp-fill

വീട്ടുകാർ തമ്മിലുള്ള തർക്കം; വീട്ടമ്മയെ അയൽവാസി ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

വീട്ടുകാർ തമ്മിലുള്ള തർക്കം; വീട്ടമ്മയെ അയൽവാസി ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

Spread the love

ആലപ്പുഴ: പൂച്ചാക്കലിൽ വീട്ടമ്മയെ അയൽവാസി ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.

അരൂക്കുറ്റി പുളിന്താഴനികർത്തിൽ ശരവണൻ്റെ ഭാര്യ വനജ ആണ് മരിച്ചത്. 50 വയസായിരുന്നു.

ഇന്നലെ രാത്രിയാണ് അയൽവാസിയായ വിജീഷ് വനജയെ ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപവാസികൾ വനജയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടുകാർ തമ്മിലുള്ള തർക്കമാണ് കൊലയ്ക്ക് കാരണം.

വനജയെ കൊലപ്പെടുത്തിയ അയൽവാസികളായ വിജീഷും സഹോദരൻ ജയേഷും ഒളിവിലാണ്. മുൻപും ഇരുവരും തമ്മിൽ വാക്കു തർക്കങ്ങൾ ഉണ്ടായതായി പൊലീസ് പറഞ്ഞു.

ഒളിവിലുള്ള പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാണെന്നും എത്രയും വേഗം ഇവർ വലയിലാകുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.