
ഭർത്താവിന് മദ്യപിക്കാൻ സഹായം ചെയ്യുന്നു; ഫർണിച്ചർ കടയിലെ ജീവനക്കാരനെ മർദ്ദിക്കാൻ വീട്ടമ്മയുടെ ക്വട്ടേഷൻ
സ്വന്തം ലേഖകൻ
പത്തനംതിട്ട: ഭര്‍ത്താവിന് മദ്യപിക്കാന്‍ സഹായം ചെയ്യുന്നുവെന്ന് ആരോപിച്ച് ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരനെ മര്‍ദിക്കാന്‍ വീട്ടമ്മയുടെ ക്വട്ടേഷന്‍. ക്വട്ടേഷന്‍ സംഘത്തെ പോലീസ് പിടികൂടി, വീട്ടമ്മയും ഭര്‍ത്താവും ഒളിവില്‍. വാര്യാപുരത്തിനു സമീപമുള്ള ഒരു ഫര്‍ണിച്ചര്‍ വ്യാപാരശാലയിലെ ജീവനക്കാരായനായ സുദര്‍ശനനെ (57) മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിലാണ് നാല് യുവാക്കളെ പത്തനംതിട്ട പോലീസ് അറസ്റ്റു ചെയ്തത്.
ഇലന്തൂര്‍ ചായപുന്നക്കല്‍ രാഹുല്‍, നൂര്‍ കരിംഷേഖ്, മെഴുവേലി സ്വദേശി ജിത്ത് ജോണ്‍, ശിവവരദന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. ഫര്‍ണിച്ചര്‍ കടയോടു ചേര്‍ന്നുള്ള ഹോട്ടല്‍ നടത്തുന്ന വീട്ടമ്മയാണ് ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തിയതെന്ന് പറയുന്നു. ഇവരും ഭര്‍ത്താവും സ്ഥലത്തുണ്ടായിരുന്നു. സമീപവാസികളോടു തങ്ങള്‍ സുദര്‍ശനനെ കൈകാര്യം ചെയ്യാന്‍ പോകുകയാണെന്ന സൂചനയും ഇവര്‍ നല്‍കിയിരുന്നതായി പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്വട്ടേഷന്‍ സംഘത്തോടൊപ്പം വീട്ടമ്മയും ഉണ്ടായിരുന്നു. ഫര്‍ണിച്ചര്‍ കടയില്‍ നിര്‍മാണ ജോലികള്‍ നടക്കുന്നിടത്തുവച്ചാണ് സുദര്‍ശനനെ മര്‍ദിച്ചത്. രണ്ടാഴ്ച മുമ്പ് ഹോട്ടലില്‍വച്ചും സുദര്ശനന് വീട്ടമ്മ അസഭ്യം പറയുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പറയുന്നു. തുടര്‍ന്ന് വനിതാ സെല്ലില്‍ സുദര്‍ശനനെതിരേ പരാതി നല്‍കുകയും ചെയ്തു. സുദര്‍ശനനൊപ്പം ഭര്‍ത്താവ് മദ്യപിക്കുന്നുവെന്നതാണ് വീട്ടമ്മയുടെ പരാതിയെന്ന് പോലീസ് പറയുന്നു.