Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊല്ലം: കൊല്ലത്ത് പോസ്റ്റൽ വഴി വീട്ടമ്മയ്ക്കു വരുന്ന കത്തുകളെല്ലാം കിട്ടുന്നത് പൊട്ടിച്ച നിലയിൽ. കൊല്ലം കൊടുവിള അഞ്ജു ഭവനത്തിൽ ഡി.കവിതയ്ക്കു വരുന്ന കത്തുകളാണ് പൊട്ടിച്ചതിനു ശേഷം പോസ്റ്റുമാൻ വീട്ടിലെത്തിച്ചിരുന്നത്. നിരവധി തവണ ഇത് ശ്രദ്ധയിൽപ്പെട്ട കവിത പരാതിയുമായി കൊടുവിള പോസ്റ്റ് ഓഫീസിനെ സമീപിക്കുകയായിരുന്നു. കവിതയുടെ ഭർത്താവിനെ വരുന്ന കത്തുകളും പൊട്ടിച്ച നിലയിലാണ് എത്തിച്ചിരുന്നത്.

പോസ്റ്റ്മാൻ തന്നെയാണ് കത്തുകൾ പൊട്ടിച്ചിരുന്നത്. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ വീട്ടമ്മയുടെ വിലാസം ശരിക്കും അറിയുവാനായാണ് കത്ത് പൊട്ടിച്ചതെന്നാണ് പോസ്റ്റ്മാന്റെ വിശദീകരണം. എന്നാൽ കത്ത് പൊട്ടിക്കുന്നത് മറ്റൊരു കാരണം കൊണ്ടാണെന്ന് വീട്ടമ്മയും നാട്ടുകാരും പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിന് നാട്ടിലെ ജനപ്രതിനിധിയ്ക്കെതിരെ കവിത ദേശീയ പട്ടികജാതി കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ, വനിതാ കമ്മിഷൻ, മുഖ്യമന്ത്രി, ഡിജിപി, എസ്പി, എംഎൽഎ തുടങ്ങിയവർക്കു പരാതി നൽകിയിരുന്നു.ഇതിന് ശേഷമാണ് കവിതയ്ക്ക് വരുന്ന കത്തുകൾ പൊട്ടിച്ച നിലയിൽ ലഭിക്കുന്നതെന്നാണ് അവർ പറയുന്നത്. ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചതിനായിരുന്നു പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാണോ കത്തിലെന്ന് അറിയുവാനാണ് കത്ത് പൊട്ടിച്ചതെന്നാണ് വീട്ടമ്മയുടേയും നാട്ടുകാരുടേയും സംശയം. സംഭവത്തിൽ കവിത കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിൽ പരാതി നൽകി.