video
play-sharp-fill

വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടി;ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, പ്രതിക്കായി തിരച്ചില്‍

വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടി;ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, പ്രതിക്കായി തിരച്ചില്‍

Spread the love

സ്വന്തം ലേഖകൻ

കണ്ണൂര്‍: വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ എടക്കാട് സ്വദേശി സാബിറയ്ക്കാണ് വെട്ടേറ്റത്.ഗുരുതരമായി പരിക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. സാബിറയുടെ വയറ്റിലാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ സാബിറയെ വിദഗ്ധ ചികിത്സയ്ക്കായാണ് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കൂത്തുപറമ്ബ് സ്വദേശിയാണ് സാബിറയെ വെട്ടിയതെന്ന് പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും തമ്മില്‍ മുന്‍പരിചയം ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ പിടികൂടിയാല്‍ മാത്രമേ, ആക്രമണ കാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് പറയുന്നു. പ്രതിക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.