
കള്ള് മൂത്ത് തിരുവോണ ദിവസം രാത്രി സ്വന്തം വീടിന് തീയിട്ട് യുവാവ്; വീടിന്റെ മേല്‍ക്കൂരയടക്കം കത്തിനശിച്ചു
സ്വന്തം ലേഖിക
കൊച്ചി: മദ്യലഹരിയിലായ യുവാവ് വീടിന് തീയിട്ടു.
തിരുവോണ ദിവസം രാത്രി 11ഓടെയാണ് സംഭവം. വീടിന്റെ മേല്‍ക്കൂരയും സാധനങ്ങളും ഭാഗികമായി കത്തിനശിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാറക്കടവ് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ കുന്നപ്പിള്ളിശേരി നാലുസെന്റ് കോളനിയിലെ ധനഞ്ജയന്റെ വീടാണ് കത്തി നശിച്ചത്.
കുടുംബ വഴക്കിനെ തുടര്‍ന്ന് ധനഞ്ജയന്റെ മകൻ രാഹുല്‍ (29) ആണ് വീടിന് തീവച്ചത്. രാത്രി മദ്യപിച്ചെത്തിയ രാഹുല്‍ വീട്ടില്‍ ബഹളമുണ്ടാക്കി പിതാവിനെയും സഹോദരിമാരെയും ഭാര്യയെയും കുട്ടിയെയും വീട്ടില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് മുറിയിലെ കിടക്ക ഭിത്തിയില്‍ ചാരിവച്ച് കത്തിച്ചു.
തീ ഉയര്‍ന്ന് മേല്‍ക്കൂരയിലെ തടിക്ക് തീപിടിച്ച് എല്ലാം കത്തിനശിക്കുകയായിരുന്നു. നാട്ടുകാരും അങ്കമാലി ഫയര്‍ഫോഴ്സും ചേര്‍ന്ന് രാത്രി 12ഓടെ തീയണച്ചു. സംഭവവുമായി ബന്ധപ്പെട്ട് അങ്കമാലി പൊലീസ് രാഹുലിനെ ചോദ്യം ചെയ്തു.
Third Eye News Live
0