
ഹോട്ടൽ ഉടമയുടെ വീടിന്റെ തട്ടിൻപുറത്ത് ചാക്കിൽ കെട്ടിയ നിലയിൽ കഞ്ചാവ്: 11 കിലോ കഞ്ചാവ് പിടികൂടി
കാസര്‍കോട് : കാസർകോട് ഹോട്ടലുടമയുടെ വീട്ടില്‍ നിന്നും വൻ കഞ്ചാവ് വേട്ട.
കാസര്‍കോട് ഉദുമ ബാര മുക്കുന്നോത്ത് ഹോട്ടലുടമയുടെ വീട്ടില്‍ നിന്ന് 11 കിലോഗ്രാം കഞ്ചാവ് പിടികൂടി.
രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന് വൻതോതിൽ കഞ്ചാവ് കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിൽപ്പനക്കായി എത്തിച്ച കഞ്ചാവാണ് കണ്ടെത്തിയത്.
സംഭവത്തിൽ മേൽപ്പറമ്പ്, ഉദുമ, മംഗളൂരു എന്നിവിടങ്ങളിലെ ഫാമിലി റസ്റ്റോറന്റ് പാർട്ണർമാരായ സമീര്‍, മുനീര്‍ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
ഇരുനില വീടിന്റെ മുകളിലത്തെ കിടപ്പ് മുറിയിൽ പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി തട്ടിന്‍പുറത്ത് സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
പൊലീസ് തട്ടിൻപുറത്ത് കയറി ചാക്ക് പുറത്തെടുതത്ത് പരിശോധിക്കുകയായിരുന്നു.
Third Eye News Live
0