video
play-sharp-fill

തോന്നുംപടി വില കൂട്ടിയാല്‍ പിടിവീഴും; ഹോട്ടലുകള്‍ക്ക് മന്ത്രിയുടെ മുന്നറിയിപ്പ്

തോന്നുംപടി വില കൂട്ടിയാല്‍ പിടിവീഴും; ഹോട്ടലുകള്‍ക്ക് മന്ത്രിയുടെ മുന്നറിയിപ്പ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ഹോട്ടലുകളിലെ ഭക്ഷണ വില നിയന്ത്രിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷണ വില അനിയന്ത്രിതമായി വര്‍ദ്ധിച്ചു വരുന്നത് സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടതിനെ തുടർന്നാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനദണ്ഡങ്ങളെല്ലാം അവഗണിച്ചുകൊണ്ട് ഹോട്ടല്‍ ഭക്ഷണത്തിന്റെ വില ദൈനംദിനം വര്‍ദ്ധിപ്പിക്കുന്നതിനെതിരെ പൊതുജനങ്ങളില്‍ നിന്നും പരാതിയും ലഭിച്ചിട്ടുണ്ട്.

ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്കും ലീഗല്‍ മെട്രോളജി വകുപ്പിനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വില വിവരപട്ടിക കൃത്യമായി പ്രദർശിപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.