video
play-sharp-fill

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി പരിചയപ്പെടും; പിന്നീട്  നേരിട്ട് കാണണം എന്നു പറഞ്ഞ് വിളിച്ചുവരുത്തും; മർദ്ദിച്ച്  പണവും മൊബൈല്‍ ഫോണും മറ്റു വിലപിടിച്ച വസ്തുക്കളും കവര്‍ന്നെടുത്ത ശേഷം ഉപേക്ഷിക്കും;  ഹണിട്രാപ്പ് കവര്‍ച്ചാസംഘം പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: ഹണിട്രാപ്പ് മോഡല്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ പൊലീസി​ന്റെ പിടിയിൽ.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച്‌ ഹണിട്രാപ്പിലൂടെ ഇവര്‍ നിശ്ചയിക്കുന്ന ഒരു സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും പണവും മൊബൈല്‍ ഫോണും മറ്റു വിലപിടിച്ച വസ്തുക്കളും കവര്‍ന്നെടുക്കുകയുമാണ് ഇവരുടെ രീതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയില്‍വേ സ്റ്റേഷന് സമീപം ആനിഹാള്‍ റോഡില്‍വെച്ച്‌ കാസര്‍ഗോഡ് സ്വദേശിയുടെ മൊബൈലും പണവും കവര്‍ന്ന അരീക്കാട് പുഴക്കല്‍ വീട്ടില്‍ അനീഷ.പി, നല്ലളം ഹസ്സന്‍ഭായ് വില്ലയില്‍ ഷംജാദ് പി.എം എന്നിവരാണ് ടൗണ്‍ പൊലീസിന്റെ പിടിയിലായത്.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കാസര്‍ഗോഡ് ചന്ദ്രഗിരി സ്വദേശിയായ യുവാവിനെ കാണണം എന്ന് പറഞ്ഞ് യുവതി കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കോഴിക്കോട്ടെത്തിയ യുവാവിനെ പ്രതികള്‍ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി മര്‍ദ്ദിച്ച്‌ കവര്‍ച്ച നടത്തിയ ശേഷം ഉപേക്ഷിക്കുകയും ചെയ്തു.

സമാന സംഭവങ്ങള്‍ നിരവധി ഉണ്ടാവാറുണ്ടെങ്കിലും മാനഹാനി ഭയന്ന് പലരും പുറത്തു പറയാറില്ല. പ്രതികള്‍ നിരവധി കേസുകളില്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്.