വൈക്കത്ത് വ്യാപാരിയെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസ് ; രജ്ഞിനിയും കൂട്ടാളിയും പിടിയിൽ; സംഘത്തിൽ എരുമേലിക്കാരനും

വൈക്കത്ത് വ്യാപാരിയെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസ് ; രജ്ഞിനിയും കൂട്ടാളിയും പിടിയിൽ; സംഘത്തിൽ എരുമേലിക്കാരനും

Spread the love

സ്വന്തം ലേഖകൻ

വൈക്കം: ഹണി ട്രാപ്പില്‍പെടുത്തി വൈക്കം സ്വദേശിയില്‍ നിന്നു പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തു.

കാസര്‍കോട് ഹോസ്ദുര്‍ഗ്, ഗുരുപുരം, മുണ്ടയ്ക്കമ്യാല്‍ വീട്ടില്‍ രജനി(28), കൂവപ്പള്ളി പെണ്ടാനത്ത് വീട്ടില്‍ സുബിന്‍(35) എന്നിവരാണു പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം പുതുവൈപ്പ് തോണിപ്പാലത്തിനു സമീപം തുറയ്ക്കല്‍ വീട്ടില്‍ ജസ്ലിന്‍ ജോസിനെ(41) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​പ്പെ​ട്ട് എ​​റ​​ണാ​​കു​​ളം വൈ​​പ്പി​​ന്‍ പു​​തു​​വൈ​​പ്പ് തോ​​ണി പാ​​ല​​ത്തി​​നു സ​​മീ​​പം താ​​മ​​സി​​ക്കു​​ന്ന തു​​റ​​ക്ക​​ല്‍ ജ​​സ്‌​ലി​​ന്‍ ജോ​​സി​​യെ ക​​ഴി​​ഞ്ഞ ദി​​വ​​സം വൈ​​ക്കം പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു.

കാ​​സ​​ര്‍​​കോ​​ഡ് സ്വ​​ദേ​​ശി​​നി​​യാ​​യ രജ്ഞിനി വൈ​​ക്കം വ​​ല്ല​​കം സ്വ​​ദേ​​ശി​​യാ​​യ 57 കാ​​ര​​നാ​​യ ഗൃ​​ഹ​​നാ​​ഥ​​നെ ഫേ​​സ്ബു​​ക്കി​​ലൂ​​ടെ അ​​ടു​​പ്പം സ്ഥാ​​പി​​ച്ചു വ​​രു​​തി​​യി​​ലാ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ക​​ഴി​​ഞ്ഞ സെ​​പ്റ്റം​​ബ​​ര്‍ 28നു ​​യു​​വ​​തി ഗൃ​​ഹ​​നാ​​ഥ​​നെ ചേ​​ര്‍​​ത്ത​​ല ഒ​​റ്റ​പ്പു​​ന്ന​​യി​​ലെ ലോ​​ഡ്ജി​​ല്‍ വി​​ളി​​ച്ചു വ​​രു​​ത്തി. പി​​ന്നീ​​ട് യു​​വ​​തി​​യു​​മൊ​​ത്തു​​ള്ള ദൃ​​ശ്യ​​ങ്ങ​​ള്‍ പ​​ക​​ര്‍​​ത്തി ഇ​​തു​പ​​യോ​​ഗി​​ച്ച്‌ ഗൃ​​ഹ​​നാ​​ഥ​​നെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി.

50 ല​​ക്ഷം രൂ​​പ ചോ​​ദി​​ച്ചാ​​ണ് വി​​ല പേ​​ശ​​ല്‍ തു​​ട​​ങ്ങി​​യ​​തെ​​ങ്കി​​ലും പി​​ന്നീ​​ട് 20 ല​​ക്ഷം രൂ​​പ ന​​ല്‍​​കാ​​മെ​​ന്ന് ധാ​​ര​​ണ​​യാ​​യ​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഇ​​തി​​ന്‍റെ ആ​​ദ്യ ഗ​​ഡു​​വാ​​യി 1,35000 രൂ​​പ യു​​വ​​തി​​യും കൂ​​ട്ട​​രും​​കൈ​​ക്ക​​ലാ​​ക്കിയെന്നാണ് കേസ്

വൈ​​ക്ക​​ത്ത് വ​​ര്‍​​ക്ക് ഷോ​​പ്പ് ന​​ട​​ത്തു​​ന്ന ഗൃ​​ഹ​​നാ​​ഥ​​നോ​​ട് യു​​വ​​തി​​യു​​ടെ കൂ​​ട്ടാ​​ളി​​ക​​ള്‍ വൈ​​ക്കം ബോ​​ട്ടു​​ജെ​​ട്ടി​​ക്കു സ​​മീ​​പ​​ത്തു​വ​​ച്ചു പ​​ണ​​ത്തെ​ചൊ​​ല്ലി ക​​ല​​ഹി​​ച്ച​​തോ​​ടെ​​യാ​​ണ് പ്ര​​ശ്നം വ​​ഷ​​ളാ​​യ​​ത്.​

പി​ന്നീ​ട് ഇ​യാ​ള്‍ പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​​കു​​ക​​യാ​​യി​​രു​​ന്നു. ഗൃ​​ഹ​​നാ​​ഥ​​നെ കു​​ടു​​ക്കി​​യ യു​​വ​​തി​​ക്ക് വൈ​​ക്ക​​ത്തെ ചി​​ല പ്ര​​മു​​ഖ​​രാ​​യ വ്യാ​​പാ​​രി​​ക​​ള​​ട​​ക്ക​​മു​​ള്ള​​വ​​രു​​മാ​​യി ബ​​ന്ധ​​മു​​ണ്ടെ​​ന്ന സൂ​​ച​​ന പോ​​ലീ​​സി​​നു ല​​ഭി​​ച്ചി​​രു​​ന്നു.

വൈക്കം ഡിവൈഎസ്‌പി എ.ജെ.തോമസ്, എസ്‌എച്ച്‌ഒ കൃഷ്ണന്‍ പോറ്റി, എസ്‌ഐ അജ്മല്‍ ഹുസൈന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .