play-sharp-fill
കുഴിനഖം മൂലം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ… പരിഹാരത്തിനായി വീട്ടിലുണ്ട് ചില മാർ​ഗങ്ങൾ

കുഴിനഖം മൂലം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ… പരിഹാരത്തിനായി വീട്ടിലുണ്ട് ചില മാർ​ഗങ്ങൾ

സ്വന്തം ലേഖകൻ

നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിലുണ്ടാകുന്ന നീര്‍വീക്കത്തെയാണ് കുഴിനഖം എന്നു പറയുന്നത്. ഇതുണ്ടാക്കുന്ന വേദനയും അഭംഗിയും ചെറുതൊന്നുമല്ല. കുഴിനഖം പോലുള്ള അവസ്ഥയോടൊപ്പം അണുബാധയും പഴുപ്പും പൂപ്പല്‍ ബാധയും ചിലരില്‍ ഉണ്ടാകാറുണ്ട്. നഖങ്ങള്‍ വൃത്തിയായി, ഈര്‍പ്പം ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് ഇതിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. നഖത്തിലുണ്ടാകുന്ന നിറവ്യത്യാസം, വേദന, പഴുപ്പ് എന്നിവയൊക്കെയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍.

ഇറുകിയ ഷൂസോ ചെറുപ്പുകളോ സ്ഥിരമായി ഉപയോഗിക്കുന്നതോ, പാദസംരക്ഷണം ശരിയായി പാലിക്കാത്തതോ ആകാം കുഴി നഖത്തിന് പിന്നിലെ കാരണം. കുഴിനഖം മൂലം പലപ്പോഴും അതികഠിനമായ വേദന അനുഭവപ്പെടാം. ഇത്തരം അവസരങ്ങളില്‍ വേദന കഠിച്ചമര്‍ത്തുകയാണ് പലരും ചെയ്യാറ്. എന്നാല്‍ കുഴിനഖത്തിന് പ്രതിവിധികള്‍ വീട്ടില്‍ തന്നെ ഉണ്ട്. അവ എന്തൊക്കെ എന്നറിയാം…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൈലാഞ്ചി

മൈലാഞ്ചിയുടെ ഇല കുഴിനഖത്തിനുളള പരിഹാരമാണ്. ഇത് അരച്ച്‌ ഇതില്‍ നാരങ്ങാനീര് ചേര്‍ത്ത് കുഴിനഖമുള്ള ഭാഗത്ത് പുരട്ടാം. മഞ്ഞള്‍ ചേര്‍ത്തും ഇടാം. തുളസിയിലയിട്ട് കാച്ചിയ എണ്ണ പുരട്ടുന്നതും വെറ്റിലയിട്ട് കാച്ചിയ എണ്ണ പുരട്ടുന്നതും ഗുണം നല്‍കും.

കര്‍പ്പൂരം

കര്‍പ്പൂരം വെളിച്ചെണ്ണയില്‍ കലര്‍ത്തി പുരട്ടുന്നത് നല്ലതാണ്. ഇതുപോലെ കര്‍പ്പൂര തുളസി ഓയില്‍ കുഴിനഖത്തിന് നല്ല മരുന്നാണ്. ടീ ട്രീ ഓയിലും കുഴിനഖം മാറാന്‍ സഹായിക്കുന്ന ഒന്നാണ്.

വിനാഗിരി

വിരലുകളില്‍ ബാധിക്കുന്ന പൂപ്പലുകള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ഔഷധങ്ങളില്‍ ഒന്നാണ് വിനാഗിരി. വിനാഗിരിയില്‍ തുല്യ അളവില്‍ വെള്ളം ചേര്‍ത്ത് കുഴിനഖം ഉള്ള വിരലുകള്‍ ദിവസം മൂന്ന് തവണ കഴുകുക. ആശ്വാസം ലഭിക്കും.

ഉപ്പ് വെള്ളം

കുഴിനഖം അകറ്റാന്‍ ഏറ്റവും മികച്ചൊരു മരുന്നാണ് ഉപ്പ് വെള്ളം. ഒരു പാത്രത്തില്‍ പാദം മുങ്ങിയിരിക്കാന്‍ പാകത്തില്‍ ചൂടുവെള്ളം എടുക്കുക. അതില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ചേര്‍ത്തശേഷം കാല്‍ മുക്കി വയ്ക്കുക. ശേഷം കാല്‍ പുറത്തെടുത്ത് വിരലുകളില്‍ ഉപ്പ് വെയ്ക്കുക. മൂന്ന് മിനിറ്റ് നേരം ഇങ്ങനെ വെച്ചിരിക്കുക. ഇതിന് ശേഷം പാത്രത്തിലെ വെള്ളത്തില്‍ ഒരു കപ്പ് ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ കാല്‍ അതില്‍ മുക്കിവയ്ക്കുക. ദിവസവും ഇത് ചെയ്യാവുന്നതാണ്.

പച്ചമഞ്ഞള്‍

വേപ്പെണ്ണയും പച്ചമഞ്ഞളും മിശ്രിതമാക്കി കുഴിനഖം ഉള്ള ഭാഗത്ത് പുരട്ടിയാല്‍ കുഴിനഖം കുറയും എന്നാണ് പറയപ്പെടുന്നത്.

കറ്റാര്‍വാഴ

കുറച്ച്‌ കറ്റാര്‍വാഴ ജെല്ലും അല്‍പ്പം മഞ്ഞളും നന്നായി യോജിപ്പിച്ച്‌ എടുക്കുക. ഇനി ഈ മിശ്രിതം കുഴി നഖമുള്ള ഭാഗത്ത് വച്ച്‌ നന്നായി കെട്ടി വയ്ക്കുക. കുഴിനഖത്തെ ഒരു പരിധി വരെ തടയാന്‍ ഇത് സഹായിക്കും.

കീഴാര്‍നെല്ലി

കീഴാര്‍നെല്ലിയെടുത്ത് അരച്ച്‌ ഇടുന്നത് ഗുണം നല്‍കും. വെളുത്തുള്ളി ഫംഗല്‍ ബാധകള്‍ അകറ്റാന്‍ ഏറെ നല്ലതാണ്. വെളുത്തുള്ളി അരച്ചത് മഞ്ഞള്‍ ചേര്‍ത്ത് ഇടാം. ഇത് വിനാഗിരി ചേര്‍ത്തും ഇടാം.

വേപ്പെണ്ണ

വേപ്പെണ്ണയുടെ ആന്റിഫംഗല്‍ ഗുണങ്ങള്‍ നഖത്തിലെ പൂപ്പല്‍ബാധയെ ഭേദപ്പെടുത്തുകയും അവയുടെ രൂപഭംഗി മെച്ചപ്പെടുത്തുകയും ചെയ്യും. നഖത്തിന് ചുറ്റും വേപ്പെണ്ണ പുരട്ടി മസാജ് ചെയ്യുക.