play-sharp-fill
ഹൈക്കോടതി വിധി സ്വാഗതാർഹം: മാർഗ്ഗദർശ്ശക മണ്ഡൽ

ഹൈക്കോടതി വിധി സ്വാഗതാർഹം: മാർഗ്ഗദർശ്ശക മണ്ഡൽ

സ്വന്തം ലേഖകൻ

കോട്ടയം: ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തിക്കൊണ്ടും അവരുടെ കാണിക്കപ്പണമുപയോഗിച്ചു കൊണ്ടും പ്രഭാവർമയുടെ ശ്യാമ മാധവം എന്ന ഖണ്ഡകാവ്യത്തിന് പൂന്താനത്തിന്റെ


പേരിലുള്ള ജ്ഞാനപ്പാന അവാർഡ് നൽകുവാനുള്ള ഇടതുപക്ഷ ഭരണകൂടമുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രമത്തിന് ഹൈക്കോടതിയുടെ സ്റ്റേ അനുവദിച്ചത് സ്വാഗതാർഹമാണെന്ന് മാർഗ്ഗദർശകമണ്ഡൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈന്ദവ വിശ്വാസികളെ ഏതുവിധേനയും ആക്ഷേപിക്കാമെന്നും നാസ്തിക ചിന്തകൾ സമൂഹത്തിൽ വ്യാപിപ്പിക്കാമെന്നുമുള്ള ഇടതുപക്ഷ ചിന്തകരുടെ ധാരണയ്ക്കേറ്റ പ്രഹരമാണിത്.

അവാർഡ് പ്രഖ്യാപിച്ച നാൾ മുതൽ സന്യാസികളുടെ കൂട്ടായ്മയായ മാർഗദർശകമണ്ഡലും വിവിധ ഹൈന്ദവ സംഘടനകളും ഈ അവാർഡ് ദാനത്തിനെതിരേ പ്രവർത്തിച്ചു വരികയായിരുന്നു.

ഭക്തരുടെ പണമെടുത്താണോ ഭഗവാനെതിരെ എഴുതുന്ന സാഹിത്യത്തിന് അവാർഡ് നൽകേണ്ടത് എന്ന ചോദ്യമുന്നയിച്ചു കൊണ്ടാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. ഹിന്ദു സമാജം അവസരോചിതമായി ഉണർന്ന് ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ ഏത് പ്രതിബന്ധത്തെയും മറികടക്കുവാനാകും എന്നതിന്റെ ഉത്തമ ഉദാഹരണമാണ്

ഈ വിജയം എന്ന് മാർഗദർശകമണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സദ്സ്വരൂപാനന്ദ സരസ്വതി, രക്ഷാധികാരി സ്വാമി പ്രജ്ഞാനാന്ദ തീർത്ഥപാദർ, ധർമ്മാചാര്യസഭ കൺവീനർ നട്ടാശ്ശേരി രാജേഷ് അഭിപ്രായപ്പെട്ടു.