Spread the love

ഇടുക്കി: പോലീസ് സ്റ്റേഷനില്‍ ഒളി ക്യാമറ വച്ച്‌ വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകർത്തിയ സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റില്‍. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനിലാണ് സംഭവം. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ വൈശാഖാണ് പിടിയിലായത്.

video
play-sharp-fill

സ്റ്റേഷനോട് ചേർന്ന് വനിത പൊലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളി ക്യാമറ വച്ച്‌ ദൃശ്യങ്ങള്‍ പകർത്തിയത്. ദൃശ്യങ്ങള്‍ പൊലീസുകാരിക്ക് ഇയാള്‍ അയച്ചു നല്‍കിയതോടെ വനിതാ പൊലീസ് ഉദ്യോഗസ്ഥ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ വൈശാഖിനെ അറസ്റ് ചെയ്‌തു. എന്താണ് ഇയാളുടെ ഉദ്ദേശം എന്നതില്‍ വ്യക്തത ഇല്ല. സംഭവത്തില്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group