Wednesday, April 22, 2026

നരച്ച മുടിയാണോ നിങ്ങളുടെ പ്രശ്നം; എങ്കിൽ ഇനി വിഷമിക്കേണ്ട; അഞ്ച് മിനിട്ടില്‍ നര പൂര്‍ണമായും മാറ്റാം; മാസങ്ങളോളം ഡൈ ചെയ്യേണ്ടിവരില്ല; ചെമ്പരത്തിപ്പൂവ് ഇങ്ങനെ ഉപയോഗിച്ച് നോക്കൂ….

Spread the love

കോട്ടയം: കൊച്ചുകുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അലട്ടുന്ന സൗന്ദര്യ പ്രശ്‌നമാണ് നര. ഇതിന് പരിഹാരമായി വിപണിയില്‍ ധാരാളം കെമിക്കല്‍ ഡൈകള്‍ ലഭ്യമാണ്.

video
play-sharp-fill

സമയക്കുറവും എളുപ്പവും കാരണം ഭൂരിഭാഗംപേരും ഇതാണ് ഉപയോഗിക്കുന്നത്. എന്നാല്‍, കെമിക്കല്‍ ഡൈയുടെ ഉപയോഗം നിങ്ങള്‍ക്ക് പല തരത്തിലുള്ള അലർജികളും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കും. അതിനാല്‍, വീട്ടില്‍ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു ഡൈ പരിചയപ്പെടാം. ഇത് മുടി കറുപ്പിക്കാൻ മാത്രമല്ല, നല്ല കട്ടിയായി മുടി വളരാനും കൊഴിച്ചില്‍ മാറ്റാനും സഹായിക്കും.

ആവശ്യമായ സാധനങ്ങള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെമ്പരത്തി പൂവ് – 5 എണ്ണം

പനിക്കൂർക്ക ഇല – ഒരുപിടി

ചായപ്പൊടി – 2 ടീസ്‌പൂണ്‍

കാപ്പിപ്പൊടി – 1 ടീസ്‌പൂണ്‍

വെള്ളം – 1 ഗ്ലാസ്

തയ്യാറാക്കുന്ന വിധം

ചായപ്പൊടിയും കാപ്പിപ്പൊടിയും ചേർത്ത് വെള്ളം തിളപ്പിച്ച്‌ അര ഗ്ലാസാക്കി കുറുക്കിയെടുക്കുക. ചെമ്പരത്തിപ്പൂവും പനിക്കൂർക്കയിലയും ഈ വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ഈ കൂട്ട് ഒരു ദിവസം മുഴുവൻ ഇരുമ്പ് പാത്രത്തിലിട്ട് അടച്ച്‌ വയ്‌ക്കണം.

ഉപയോഗിക്കേണ്ട വിധം

മുടിയിലും ശിരോചർമത്തിലും നന്നായി എണ്ണ തേച്ച്‌ പിടിപ്പിച്ച്‌ 15 മിനിട്ട് വയ്‌ക്കുക. ശേഷം നേരത്തേ തയ്യാറാക്കി വച്ച ഡൈ മുടിയുടെ എല്ലാ ഭാഗത്തും തേച്ച്‌ പിടിപ്പിക്കണം. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വച്ചശേഷം കഴുകി കളയാവുന്നതാണ്. ഇതിനായി താളിയോ മൈല്‍ഡ് ഷാംപൂവോ ഉപയോഗിക്കാവുന്നതാണ്. ഒറ്റ ഉപയോഗത്തില്‍ത്തന്നെ ഫലം കാണാൻ സാധിക്കും. മാസത്തില്‍ നാലോ അഞ്ചോ തവണ ചെയ്യുന്നതിലൂടെ നര പൂർണമായും മാറ്റാൻ സാധിക്കുന്നതാണ്.