Spread the love

 

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. സിംഗിൽ ബെഞ്ചിനെ സമീപിക്കാമെന്ന് ഹൈക്കോടതി നടിയോട് പറഞ്ഞു.

video
play-sharp-fill

കമ്മിറ്റിക്ക് മുന്നിൽ താനും മൊഴി നൽകിയതാണെന്നും ഇക്കാര്യങ്ങളടക്കം പുറത്തുവന്നാലുളള പ്രത്യാഘാതങ്ങളിൽ ആശങ്കയുണ്ടെന്നും അതുകൊണ്ടുതന്നെ റിപ്പോർട്ട് പരിശോധിച്ചശേഷമേ പുറത്തുവിടാവൂ എന്നുമായിരുന്നു നടിയുടെ ആവശ്യം.

ഇന്ന് തന്നെ ഹൈക്കോടതി സിംഗിൾ ബെഞ്ചിന് ഹർജി നൽകുമെന്ന് നടി രഞ്ജിനി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് രണ്ടരക്കകം പുറത്തുവിടുമെന്ന് അപേക്ഷകരെ അറിയിച്ച് സാംസ്കാരിക വകുപ്പ് അറിയിച്ചു.

ഹർജി ഇന്ന് തന്നെ പരിഗണിക്കാൻ നിർദ്ദേശം

നടി രഞ്ജിനിയുടെ ഹർജി ഇന്ന് മൂന്നുമണിക്ക് സിംഗിൾ ബെഞ്ച് പരിഗണിക്കാൻ ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി