
ഉത്തരാഖണ്ഡ്: സാങ്കേതിക തകരാറുമൂലം സ്വകാര്യ ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി. ഉത്തരാഖണ്ഡിലെ രുദ്രപ്രയാക് ജില്ലയിലെ ഗുപ്തകാശിയിലാണ് സംഭവം.
സിർസിയിൽ നിന്ന് കേദാർനാഥിലേക്ക് യാത്രക്കാരുമായി പറന്നുയർന്ന ക്രെസ്റ്റൽ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഹെലികോപ്റ്ററാണ് അടിയന്തര ലാൻഡിങ് നടത്തിയത്.
വലിയ അപകടം ഒഴിവായെങ്കിലും, സമീപത്തെ വീടുകൾക്കും വാഹനങ്ങൾക്കും ചെറിയതോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ ഹെലികോപ്റ്ററിന്റെ വാൽഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറക്കുന്നതിനിടെ പൈലറ്റിന് സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ തന്നെ റോഡിൽ ലാൻഡിംഗ് ചെയ്യുകയായിരുന്നു.
ഹെലികോപ്റ്ററിലുണ്ടായിരുന്ന 5 യാത്രക്കാരും പൈലറ്റും സുരക്ഷിതരാണ്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിരിക്കുന്നതായി അധികൃതർ അറിയിച്ചു.







