Spread the love

കൊല്ലം: ശക്തമായ മഴയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് പുനലൂരില്‍ മതിലും സർവീസ് സ്റ്റേഷൻ കെട്ടിടവും ഇടിഞ്ഞുവീണു.

video
play-sharp-fill

ലോറിക്ക് മുകളിലേക്കാണ് കോണ്‍ക്രീറ്റ് പാളിയും മതിലും വീണത്. ലോറിക്കുള്ളില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ചൊവ്വാഴ്ച ഉച്ച മുതല്‍ പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. അതിനെ തുടർന്നാണ് വൈകുന്നേരം അപകടമുണ്ടാവുന്നത്. കൂറ്റൻ കോണ്‍ക്രീറ്റ് മതിലും സർവീസ് സ്റ്റേഷൻ കെട്ടിടവും ആണ് ഇടിഞ്ഞുവീണത്. സർവീസ് സ്റ്റേഷനിലെ ജീവനക്കാരൻ ലോറിയില്‍ ഉണ്ടായിരുന്നതായാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിടത്തിനടിയില്‍ മറ്റൊരു സ്കൂള്‍ ബസ്സും ഉള്ളതായി സംശയിക്കുന്നു. മറ്റാരെങ്കിലും ഉള്ളില്‍ പെട്ടിട്ടുണ്ടോ എന്ന് വ്യക്തതയില്ല. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്.