Spread the love

കോഴിക്കോട്: ശക്തമായ കാറ്റിലും മഴയിലും റോഡരികിലുണ്ടായിരുന്ന ഭീമന്‍ ആല്‍മരം കടപുഴകി വീണ് അപകടം.കോഴിക്കോട്-കൊല്ലഗല്‍ ദേശീയ പാതയിലാണ് സംഭവം. താമരശ്ശേരി പുല്ലാഞ്ഞിമേട് വളവില്‍ ഇന്ന് വൈകീട്ടോടെയാണ് അപകടമുണ്ടായത്.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

video
play-sharp-fill

അപകടത്തെ തുടര്‍ന്ന് റോഡരികിലെ വൈദ്യുതി പോസ്റ്റും, കമ്പികളും തകര്‍ന്നു വീണു. കെഎസ്ഇബിക്ക് ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.

ദേശീയ പാതയില്‍ ഭാഗികമായി ഗതാഗത തടസ്സമുണ്ടായി. മുക്കം അഗ്നിരക്ഷാ സേനയും താമരശ്ശേരി പൊലീസും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group